ക്യാബേജും, ചീരയും വീട്ടിലുണ്ടോ ? എങ്കിൽ ഇത് പൊളിക്കും

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക്സ് റെസിപ്പി തയ്യാറാക്കിയാലോ. പച്ചക്കറി കളൊക്കെ കഴിക്കാത്ത കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കൈപ്പിടി ചീരയില എടുക്കുക. എന്നിട്ട് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു കാൽ ഭാഗം ക്യാബേജ് നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ശേഷം അരിഞ്ഞ് എടുത്തിട്ടുള്ള ചീരയും കാബേജും ഒരുമിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്‌സാക്കുക. ശേഷം അഞ്ചു മിനിട്ടോളം പച്ചക്കറി അടച്ചു മാറ്റി വയ്ക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ ഇഞ്ചി ചതച്ചതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, ഒരു ടീസ്പൂൺ വെളുത്ത എള്ളും ചേർത്ത് നല്ലപോലെ കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് കൈകൊണ്ട് നല്ലപോലെ ഇളക്കി മിക്‌സാക്കുക.

ഇനി ഈ മിക്സിലേക്ക് അരക്കപ്പ് കടലമാവും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കൈകൊണ്ട് ഉരുട്ടി എടുക്കാൻ പാകത്തി ലാകുന്നതുവരെ കടലമാവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. നല്ലപോലെ കുഴച്ചെടുത്ത മിക്സിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുത്തശേഷം കൈവച്ച് ഒന്ന് പരത്തുക. എന്നിട്ട് നല്ല ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള കാബേജും ചീരയും കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്കാണിത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സ്നാക്കായിരിക്കും ഇത്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page