അരി അരക്കാതെ നല്ല ക്രിസ്പിയായ ദോശ മിനിറ്റുകൾക്കുള്ളിൽ ചെയ്തെടുക്കാം

എന്നും നമ്മൾ അരി അരച്ച് വെച്ചിട്ടില്ല ദോശ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അരി അരക്കാതെ നല്ല ക്രിസ്പിയായിട്ടുള്ള ദോശ എങ്ങനെയാണ് വളരെ സിമ്പിളായി ചെയ്തെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് റവ എടുക്കുക. ശേഷം റവയെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാരയും, പാകത്തിനുള്ള ഉപ്പും, ഒന്നര ടേബിൾ സ്പൂൺ കടലമാവും, മൂന്ന് ടേബിൾസ്പൂൺ ഗോതമ്പുപൊടിയും ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക.

ശേഷം പൊടിച്ചെടുത്ത പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒന്നേകാൽ കപ്പ് പുളിയില്ലാത്ത തൈര് ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് നല്ലപോലെ കലക്കി യെടുക്കുക. സാധാരണ ദോശ മാവ് കലക്കി എടുക്കുന്ന പരുവത്തിൽ വേണം ഈ മാവിനെയും കലക്കിയെടുക്കാൻ. നല്ലപോലെ കലക്കിയെടുത്ത മിക്സിനെ അടച്ച് 20 മിനിട്ടോളം റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം മാവിനെ 20 മിനിട്ടോളം റസ്റ്റ് ചെയ്തതിനുശേഷം മാവ് കുറച്ച് കട്ടി യായി വന്നിട്ടുണ്ടെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് കലക്കി യെടുക്കുക. ശേഷം എല്ലാം നല്ലപോലെ കലക്കിയ ശേഷം ഒരു തവ അടുപ്പിൽ വച്ച് ചൂടാക്കുക ശേഷം നല്ലപോലെ ചൂടായി വന്ന തവയിലേക്ക് കുറച്ചു വെള്ളം തളിച്ചു കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് നല്ല രീതിയിൽ പരത്തുക. സാധാരണ നമ്മൾ മസാല ദോശ തയ്യാറാക്കുമ്പോൾ പരത്തുന്നത് പോലെ ഈ ദോശയും നല്ല പോലെ പരത്തുക.

എന്നിട്ട് അതിലേക്ക് കുറച്ചു നെയ്യ് മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. എന്നിട്ട് നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റവ ദോശ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു ദോശയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page