പൊട്ടറ്റോ ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ തീരുന്ന വഴിയറിയില്ല

കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് പൊട്ടറ്റോ ഫ്രൈ. എന്നാൽ ഇന്ന് നമുക്ക് പൊട്ടറ്റോ വെഡ്‌ജസ്എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനായി ഒരു പൊട്ടറ്റോ തൊലി കളഞ്ഞ ശേഷം നീളത്തിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത പൊട്ടറ്റോ നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് തിളച്ച വെള്ളത്തിൽ കുറച്ചുനേരം ഇട്ടുവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ മൈദ, ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡർ, ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും, ഒരു ടീസ്പൂൺ പച്ചമുളക് ചതച്ചതും, കാൽ ടീസ്പൂൺ ഒറിഗാനോ, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞത്, പാകത്തിനുള്ള ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ കലക്കി എടുക്കുക.

എന്നിട്ട് ഈ മിക്സിലേക്ക് രണ്ട് ടീസ്പൂൺ ബട്ടറും കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച പൊട്ടറ്റോ ഒരു സോസ്പാനിൽ വെള്ളത്തിലിട്ട് തിളപ്പിക്കുക. മൂന്നു മിനിറ്റോളം തിളപ്പിച്ച ശേഷം വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം വേവിച്ചു വച്ചിട്ടുള്ള ഓരോ ഉരുളക്കിഴങ്ങും നേരത്തെ കലക്കി വെച്ചിട്ടുള്ള മിക്സിലിട്ട് നല്ലപോലെ ഡിപ്പാക്കി എടുക്കുക. എല്ലാ പൊട്ടറ്റോയും ഇതുപോലെ തന്നെ മാവിൽ മുക്കി എടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. വെളിച്ചെണ്ണ എടുക്കാതിരിക്കുന്നതാണ് നല്ലത്.

ശേഷം എണ്ണ നല്ലപോലെ ചൂടായി ചൂടായി വരുമ്പോൾ മുറിച്ചു വച്ചിട്ടുള്ള ഓരോ പൊട്ടറ്റോയും മാവിൽ മുക്കി എണ്ണയിലിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. എല്ലാ പൊട്ടറ്റോയും ഇതുപോലെതന്നെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൊട്ടറ്റോ വെഡ്‌ജസ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക് റെസിപ്പിയാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page