റവ ഹൽവ ഒരു ഒന്നൊന്നര ടേസ്റ്റ് തന്നെ

പല തരത്തിലുള്ള ഹൽവകൾ നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് ഒരു അടിപൊളി ഹൽവ ഉണ്ടാക്കിയാലോ. അതിനായി ഒരു കപ്പ് റവ എടുക്കുക. ശേഷം റവയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല പോലെ പൊടിച്ചെടുക്കുക. ഒട്ടും തന്നെ തരികളില്ലാതെ പൊടിച്ചെടുത്ത റവയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം റവയിലേക്ക് അര ലിറ്റർ വെള്ളവും ചേർത്ത് ഇളക്കി ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം നല്ല പോലെ കുതിർന്നു കിട്ടിയ റവയെ ഒന്നും കൂടി ഇളക്കുക. ശേഷം റവ മിക്സിനെ ഒരു അരിപ്പയിലൂടെ അരിച്ചു പാൽ മാത്രം എടുക്കുക.

ശേഷം അരിച്ചെടുത്ത പാലിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ അരിച്ചു ചേർക്കുക. ശേഷം ഒരു സോസ് പാനിലേക്ക് ഈ പാൽ മിക്സ് ചേർത്ത് കൊടുക്കുക. ഇനി ഫ്ളയിം ഓണാക്കി നല്ല പോലെ ഇളക്കുക. കൈ വിടാതെ ഇളക്കുവാൻ ശ്രദ്ധിക്കുക. ശേഷം കുറുകി വരുമ്പോൾ നാല് ടേബിൾ സ്പൂൺ നാച്ചുറൽ ബ്രൗൺ ഷുഗർ റവ പാലിലേക്ക് ചേർത്ത് ഇളക്കുക. മീഡിയം ഫ്ളൈമിലിട്ടു കൈ വിടാതെ ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കുക.

ശേഷം ഇളക്കി ഒന്നും കൂടി കുറുകി വരുമ്പോൾ ഫ്ളൈയിം ലോയിലേക്ക് മാറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് യോജിപ്പിക്കുക. അങ്ങനെ ഇളക്കി ഇളക്കി മൂന്നു ടേബിൾ സ്പൂൺ നെയ്യ് മുഴുവനായി ചേർത്ത് ഇളക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരാനായി തുടങ്ങുമ്പോൾ അര കപ്പ് ഈന്തപ്പഴം കുരു മാറ്റിയ ശേഷം ചെറിയ പീസുകളായി മുറിച്ചു ഹൽവയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ വെളുത്ത എള്ളും, നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും ചേർത്ത് കൊടുക്കുക.

ശേഷം വീണ്ടും ഇളക്കി ഇതെല്ലാം കൂടി നല്ല പോലെ യോജിപ്പിക്കുക. ശേഷം ഈ ഹൽവയിൽ നിന്നും നെയ്യ് മൊത്തമായും പുറത്തേക്ക് വരുന്നത് വരെ ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു ഒരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ റവ ഈന്തപ്പഴം തയ്യാറായിട്ടുണ്ട്, എല്ലാവരും ഈ രീതിയിൽ ഹൽവ തയ്യാറാക്കി നോക്കണേ. ഇനി കടയിൽ നിന്നും ഹൽവ വാങ്ങുകയേ വേണ്ട. ഈ രീതിയിൽ ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply