ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ ടേസ്റ്റി ആയിട്ടുള്ള തുമായ ഒരു റെസിപ്പി യാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാക്കറ്റ് റെസ്ക് എടുക്കുക. 200 ഗ്രാം റെസ്കാണ് എടുത്തിട്ടുള്ളത്. ഇനി ഒരു പാത്രത്തിലേക്ക് റസ്കിനെ മാറ്റുക. ശേഷം റസ്കിനെ കുറെച്ചെയായി മിക്സിയുടെ ജാറിലേക്ക് ചേർത്ത് പൊടിച്ചെടുക്കുക.
ചെറിയ തരികളോടുകൂടി റസ്കിനെ പൊടിചെടുത്താൽ മതിയാകും. ശേഷം പൊടിച്ചെടുത്ത പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു കപ്പ് ശർക്കര പൊടിച്ചതും, ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു പിഞ്ചു ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്ന് അടിച്ചെടുക്കുക. തേങ്ങയും ശർക്കരയുടെ പൊടിയും നല്ലപോലെ മിക്സായി കിട്ടിയിട്ടുണ്ട്. ഇനി അടിച്ചെടുത്ത മിക്സിനെ പൊടിച്ചെടുത്ത റസ്ക് പൊടിയിലേക്ക് ചേർത്തിളക്കുക.
ഇനി അതിനൊപ്പം കാൽക്കപ്പ് വറുത്തെടുത്ത കപ്പലണ്ടി മിക്സിയിലിട്ട് ഒന്നു ക്രഷ് ആക്കി എടുക്കുക. എന്നിട്ട് കപ്പലണ്ടിയെ റസ്ക് പൊടിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് അരടീസ്പൂൺ ഏലക്കാ പൊടിച്ചതും, കാൽടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി കൈ കൊണ്ട് നല്ലപോലെ മിക്സാക്കി എടുക്കുക. കൈ കൊണ്ട് നല്ലപോലെ മിക്സാക്കി എടുത്തശേഷം ഏത് ഷെയ്പ്പിൽ വേണമെങ്കിലും ആക്കി എടുക്കാവുന്നതാണ്.
ചെറിയ ബൗൾ നമ്മുടെ വീട്ടിലുണ്ടെങ്കിൽ അതിലേക്ക് വെച്ച് സെറ്റാക്കി എടുക്കാവുന്ന താണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഒരു നാലുമണി പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക്സ് റെസിപ്പിയാണിത്. റസ്ക് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ തയ്യാറാക്കി കൊടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.
