ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഹൽവ തയ്യാറാക്കിയാലോ. നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള സ്വീറ്റ് റെസിപ്പികളിൽ ഒന്നാണ് ഹൽവ. എന്നാൽ ഇന്ന് നമുക്ക് അമൃതം പൊടി കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ളതും നല്ല സോഫ്റ്റായിട്ടുള്ളതുമായ ഒരു ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 5 അച് ശർക്കര എടുക്കുക. എന്നിട്ട് ഒന്ന് പൊടിച്ചെടുത്ത ശർക്കരയെ ഒരു പാത്രത്തിലേക്ക് മാറ്റുക.
എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ലപോലെ ഉരുക്കിയെടുക്കുക.
ഉരുകി വന്ന് ശർക്കരയെ ഒന്ന് അരിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അമൃതംപൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കലക്കി യെടുക്കുക. ഒട്ടും കട്ടയില്ലാതെ വേണം ഈ മിക്സ് കലക്കിയെടുക്കാൻ നല്ലപോലെ കലക്കിയെടുത്ത മിക്സിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഈ മിക്സിനെ മൂന്ന് തവണ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലോർ പൊടി എടുക്കുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഒട്ടും കട്ടയില്ലാതെ വേണം ഈ മിക്സ് കലക്കിയെടുക്കാൻ. ഇനിയൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് നേരത്തെ ഉരുക്കി അരിച്ച് വെച്ച ശർക്കര പാനി അതിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് നേരത്തെ അടിച്ചു വച്ചിട്ടുള്ള അമൃതം പൊടിയുടെ മിക്സ് ചേർത്തിളക്കുക.
എന്നിട്ട് ഫ്ലെയിം ഓണാക്കി നല്ലപോലെ ഇളക്കി കൊടുക്കുക. ലോ ഫ്ളൈമിലിട്ട് വേണം ഹൽവ തയ്യാറാക്കി എടുക്കാൻ. ഒന്ന് കുറുകി വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നേരത്തെ കലക്കി വെച്ചിട്ടുള്ള കോൺഫ്ലോർ മിക്സ് കൂടി അമൃതം പൊടിയുടെ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കുക. എന്നിട്ട് ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചതും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി പാനിൽ നിന്ന് വിട്ടുവരുന്ന പരുവം വരെ ഇളക്കിക്കൊടുക്കുക.
ശേഷം നല്ല തിക്കായി വന്ന ഹൽവയിലേക്ക് കുറച്ച് ചെറുതായി അരിഞ്ഞ കാഷ്യു ചേർത്ത് ഇളക്കുക. ശേഷം പാനിൽ നിന്ന് വിട്ടു വരാറായി തുടങ്ങുമ്പോൾ ഒരു ടീ സ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുത്തശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഹൽവ ഇവിടെ തയ്യാറായിട്ടുണ്ട്. ശേഷം ഒരു ട്രേയിലേക്ക് കുറച്ച് നെയ്യ് തടകിയ ശേഷം ഹൽവ അതിലേയ്ക്ക് വെച്ച് സെറ്റാക്കി എടുക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്ത് നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
