ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ ടേസ്റ്റി ആയിട്ടുള്ളമായ ഒരു മുട്ടറോസ്റ്റ് ആണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ പെരുംജീരകം ചേർത്ത് പൊട്ടിക്കുക.
ശേഷം ജീരകം പൊട്ടി വരുമ്പോൾ ഒരു പച്ചമുളകും, കുറച്ചു കറിവേപ്പില ചേർത്ത് ഒന്ന് വഴറ്റുക. ശേഷം വാടി വന്ന മിക്സിലേക്ക് 2 സവാള സ്ലൈസാക്കിയത് ചേർത്ത് നല്ലപോലെ വഴറ്റുക. സവാള ചെറുതായി ഒന്ന് വാടി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. സവാള നല്ലപോലെ വാടി വരുമ്പോൾ ഒരു തക്കാളി പേസ്റ്റ് ചേർത്തിളക്കുക. എന്നിട്ട് സവാളയും തക്കാളിയുടെ പേസ്റ്റും നല്ലപോലെ വഴറ്റുക. നല്ലപോലെ വാടി വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റിയെടുക്കുക.
ശേഷം പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇനി മസാലകളെല്ലാം നല്ലപോലെ വാടി വരുമ്പോൾ മുക്കാൽ ഗ്ലാസ് ചൂട് വെള്ളം ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക. തിളച്ചു വന്ന കറിയെ അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. 5 മിനിറ്റ് ആയപ്പോൾ കറി നല്ലപോലെ വെന്തുവറ്റി വന്നിട്ടുണ്ട്. ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേർത്ത് ഇളക്കുക. ശേഷം രണ്ട് നുള്ള് പഞ്ചസാരയും ചേർത്ത് ഇളക്കിയശേഷം കുറച്ച് മല്ലിയിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല നാടൻ സ്റ്റൈലിലുള്ള മുട്ടറോസ്റ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
