ഡെസേർട്ടിൽ കേമൻ ഈ ക്യാരറ്റ് ഡെസേർട്ട് തന്നെ

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഡസേർട്ട് തയ്യാറാക്കിയാലോ.  വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചികരമാ യിട്ടുള്ളതുമായ ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ കാരറ്റ് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയിലേക്ക് നേരത്തെ ഗ്രേറ്റാക്കി വെച്ചിട്ടുള്ള ക്യാരറ്റ് ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക.

ഇനി ക്യാരറ്റ് പാടി വരുമ്പോൾ അര കപ്പ് പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് മൂന്ന് മിനിറ്റോളം ക്യാരറ്റ് വേവിച്ച ശേഷം അതിലേക്ക് കാൽകപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം പാലൊന്നു പറ്റി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് നല്ലപോലെ ഇളക്കുക, എന്നിട്ട് അതിലേക്ക് കാൽടീസ്പൂൺ ഏലക്കാ പൊടിച്ചതും, രണ്ടു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ക്യാരറ്റ് നല്ലപോലെ ഡ്രൈയായി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് അതിലേക്ക് കുറച്ച് ബദാം പൊടിയായി അരിഞ്ഞതും, കുറച്ച് പിസ്ത പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ അല്ലാതെയോ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കാരറ്റ് ഹൽവ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന നല്ല രുചികരമായ ഒരു വിഭവമാണിത്. എല്ലാവരും ഈ രീതിയിലൊരു ഡെസേർട്ട് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page