ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള വാനില ഐസ്ക്രീം ബർഫി തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ കഴിയുന്നതുമായ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 200ഗ്രാം പാൽപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് 200ഗ്രാം നെയ് ചേർത്ത് കൊടുക്കുക, എന്നിട്ട് പാൽപ്പൊടിയും നെയ്യും കൂടി നല്ലപോലെ കൈകൊണ്ട് ഇളക്കിയെടുക്കുക.
പാൽപ്പൊടിയും നെയ്യും നല്ലപോലെ കുഴച്ചെടുത്ത ശേഷം മാറ്റി വെക്കുക. ഇനിയൊരു ട്രെയിലേക്ക് ഒരു ബട്ടർ പേപ്പർ വെച്ച് കൊടുത്ത ശേഷം കുറച്ചു പിസ്ത മുകളിലായി നിരത്തി വയ്ക്കുക. ശേഷം ഒരു പാനിലേക്ക് 250 ഗ്രാം പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് 150ml വെള്ളം ചേർത്ത് കൊടുക്കുക. ശേഷം ഫ്‌ളൈയിം ഓണാക്കി പഞ്ചസാരയെ ഒറ്റനൂൽ പരുവമാക്കി എടുക്കുക. ശേഷം ഒറ്റ നൂൽ പരുവമായി വന്ന പഞ്ചസാരയെ ഫ്ളൈയിം ഓഫ് ചെയ്തു നേരത്തെ കുഴച്ചു വെച്ചിട്ടുള്ള പാൽപ്പൊടിയുടെ മിക്സിനെ പഞ്ചസാര ലായനിയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഇവയെല്ലാം നല്ലപോലെ യോജിച്ച് വരുമ്പോൾ ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ ഇട്ടശേഷം നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് കയ്യിലെടുത്തു ഉരുട്ടി നോക്കുക. ശേഷം ഫ്ളൈയിം ഓഫാക്കി നല്ലപോലെ ഇളക്കി കൊടുക്കുക, എന്നിട്ട് നേരത്തെ ബട്ടർ പേപ്പർ വച്ച് സെറ്റാക്കി വെച്ചിട്ടുള്ള പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് മുകൾഭാഗം നല്ലപോലെ ഷെയ്‌പ്പാക്കി കൊടുക്കുക.
ശേഷം എട്ട് മണിക്കൂറോളം സെറ്റാകാനായി മാറ്റി വയ്ക്കുക. എന്നിട്ട് നല്ല പോലെ സെറ്റായി വന്ന ബർഫി ചെറിയ പീസുകളായി മുറിച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റെസ്റ്റോറിന്റുകളിൽ നിന്ന് കഴിക്കാൻ കിട്ടുന്ന അതേ രുചിയിലുള്ള വാനില ഐസ്ക്രീം ബർഫി തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ആർക്കും ചെയ്ത്ടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ഈ രീതിയിൽ ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
