സവാളയും ഗോതമ്പ് മാവും കൊണ്ട് പുത്തൻ രുചിയിലൊരു പലഹാരം

എന്നും ഒരേ ടേസ്റ്റിലുള്ള പലഹാരങ്ങൾ കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ വ്യത്യസ്തമായ രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. ഗോതമ്പ് മാവും, സവാളയുമാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. എന്നിട്ട് മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക.

ഇനി മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് മാവ് സോഫ്റ്റാകുന്നത് വരെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിലേക്ക് മുഴുവനായും എണ്ണ തടകിയ ശേഷം 15 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഓയിലിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മൂപ്പിക്കുക. എല്ലാം നല്ലപോലെ മൂപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക.

ഇനി നേരത്തെ കുഴച്ചു വെച്ചിരുന്ന മാവിനെ നാലു ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ ബോളായി പരത്തി എടുക്കുക. നല്ല കനം കുറച്ചു പരത്തിയെടുത്ത ചപ്പാത്തിയുടെ മുകളിലേക്ക് എണ്ണ തടവുക. എന്നിട്ട് ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ഉള്ളി ഈ ചപ്പാത്തിയുടെ മുകളിലായി നിരത്തിയിടുക. എന്നിട്ട് ഒരു സൈഡിൽ നിന്നും ചുരുട്ടി കൊടുക്കുക. ശേഷം ചുരുട്ടിയെടുത്ത ചപ്പാത്തിയെ ചുറ്റിച്ചു വെക്കുക. എന്നിട്ട് കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറുക. ശേഷം റോളാക്കിയെടുത്ത ചപ്പാത്തി പരത്തിയെടുക്കുക.

ശേഷം പരത്തിയെടുത്ത ചപ്പാത്തിയെ ഒരു പാനിൽ അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം പാനിലേക്ക് ഇടുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒണിയൻ പെറോട്ട തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണിത്. നല്ല ചൂടോടെ കറികളൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ്. എല്ലാവരും ഈ രീതിയിൽ പെറോട്ട തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply