ഉരുളകിഴങ്ങ് വെച്ച് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. ഉരുളക്കിഴങ്ങും ഗോതമ്പ് മാവും ചീസുമാണ് ഈ പലഹാരത്തിന്റെ പ്രധാന ചേരുവകൾ. അപ്പോൾ നമുക്ക് ഈ സ്നാക്ക് എങ്ങനെ കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി മൂന്ന് പൊട്ടറ്റോ പുഴുങ്ങി എടുക്കുക. ശേഷം പൊട്ടറ്റോയുടെ തൊലി ഇളക്കി മാറ്റുക. ശേഷം പൊട്ടറ്റോ ഒരു ബൗളിലേക്ക് ഇട്ട് ഉടച്ചെടുക്കുക. അതിനു ശേഷം ഒരു സവാള ചെറുതായി അരിഞ്ഞെടുക്കുക. ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചുമല്ലിയില അരിഞ്ഞതും ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ചേർക്കുക.
ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും, ഒരു ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പും, ചേർത്ത് കൈ കൊണ്ട് കുഴച്ചു സോഫ്റ്റാക്കി എടുക്കുക. ഇനി ഒരു കപ്പ് ഗോതമ്പ് മാവ് കുറെച്ചെയായി ഉരുളകിഴങ്ങ് മിക്സിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. ശേഷം മാവിനെ പതിനഞ്ചു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു ഗോതമ്പ് മാവ് വിതറിയ ശേഷം മാവ് മുഴുവനായും കൗണ്ടർ ടോപ്പിലിട്ട് രണ്ട് പീസായി മുറിച്ച ശേഷം ഒരു പീസ് മാറ്റി വെക്കുക. എന്നിട്ട് മാവിനെ പരത്തി എടുക്കുക. രണ്ട് മാവും പരത്തിയ ശേഷം റോൾ ചീസ് മുകളിലായി സ്പേസിൽ വെച്ച് കൊടുക്കുക.
ശേഷം രണ്ടായി പരത്തിയ മറ്റേ മാവും ഈ ചീസിൻറെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം ചീസ് ഓരോന്നിന്റെയും ഉള്ളിൽ വരുന്ന രീതിയിൽ ത്രികോണ ആകൃതിയിൽ മുറിക്കുക. ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ സ്നാക്കായി ഇട്ട് കൊടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ചെറിയ ഫ്ളൈമിലിട്ട് വേണം സ്‌നാക്കിനെ മൊരിച്ചെടുക്കാൻ. ചൂടോടുകൂടി ഈ സ്നാക്ക് കഴിക്കുന്നതാണ് നല്ലത്. ചീസ് ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഈ പലഹാരം. എല്ലാവരും ഈ പലഹാരം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ.
