എന്നും മീനും പച്ചക്കറികളൊന്നും നമ്മുടെ വീടുകളിൽ കാണണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് തക്കാളിയും, ഉള്ളിയുമൊന്നുമില്ലാതെ തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി കറി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ കറി വേറെ കറികളൊന്നുമില്ലെങ്കിലും ചോറുണ്ണാൻ പറ്റിയ നല്ലൊരു കറിയാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് മുഴുവൻ വെളുത്തുള്ളി തൊലി കളഞ്ഞു ഇതളുകളായി ഇളക്കി ഒരു പാത്രത്തിലേക്ക് മാറ്റുക, എന്നിട്ട് വെളുത്തുള്ളിയെ ചെറുതായി ഒന്ന് ചതച്ചെടുക്കുക.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് 4 ടേബിൾ സ്പൂൺ തൈരും, 3 ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് ഒന്ന് കറക്കിയെടുക്കുക. ശേഷം ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കാൽ ടീസ്പൂൺ ഉഴുന്നും, അര ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് പൊട്ടിക്കുക.
ശേഷം ചതച്ചു വെച്ചിട്ടുള്ള വെളുത്തുള്ളി ചേർത്ത് വഴറ്റുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കിയ ശേഷം വെളുത്തുള്ളി എണ്ണയിൽ മൊരിച്ചെടുക്കുക. ശേഷം മൊരിഞ്ഞുവന്ന വെളുത്തുള്ളിയിലേക്ക് അരച്ച് വെച്ചിട്ടുള്ള തൈരും മുളകിന്റെയും പേസ്റ്റ് ചേർത്ത് ഇളക്കുക. എന്നിട്ട് മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കലക്കി ചട്ടിയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് പാകത്തിനുള്ള ഉപ്പും ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക.
കറി നല്ലപോലെ തിളച്ചുവന്നാൽ 5 മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് കറി നല്ലപോലെ വേവിക്കുക. 5 മിനിറ്റായപ്പോൾ കറി നല്ല പോലെ വെന്തു എണ്ണ തെളിഞ്ഞു വന്നിട്ടുണ്ട്. ശേഷം ഒന്ന് കുറുകി വന്ന കറി ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കറി തയ്യാറായിട്ടുണ്ട്. ഇനി തക്കാളിയും, ഉള്ളിയുമൊന്നും ഇല്ലെങ്കിലും ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
