ഇതിന്റെ രുചി ഒന്ന് വേറെ തന്നെ, കഴിച്ചു തന്നെ അറിയണം.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് ചിക്കൻ റെസിപ്പികൾ. പല വ്യത്യസ്തമായ രുചിയിലുള്ള ചിക്കൻ റെസിപ്പികൾ നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് രുചിയിൽ വൈവിധ്യം തീർത്ത ഒരു അടിപൊളി സ്പെഷ്യൽ ഹരിയാലി ചിക്കൻ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ ക്‌ളീൻ ചെയ്തു വെള്ളം തോർത്തി വെച്ചിട്ടുണ്ട്. ശേഷം ചിക്കനിലേക്ക് 200 ml തൈര് ചേർക്കുക. പുളി കുറഞ്ഞ തൈര് വേണം ചേർത്ത് കൊടുക്കാൻ.

ശേഷം അതിനൊപ്പം ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചിക്കനാവശ്യമായ ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം ചിക്കൻ 30 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി 3 സവാള കനം കുറച്ചു സ്ലൈസാക്കി എടുക്കുക. എന്നിട്ട് സവാളയെ ഫ്രൈ ആക്കി എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മല്ലിയില, ഒരു കപ്പ് പുതിനയില, ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സവാളയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ സവാള മാറ്റിയ ശേഷം ബാക്കിയുള്ള സവാളയും മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇനി ചിക്കൻ കറിക്ക് എത്രയാണ് എരിവ് വേണ്ടത് അത്രത്തോളം പച്ചമുളകും ചേർക്കുക. ശേഷം 20 പീസ് കാഷ്യൂ കുറച്ചു വെള്ളത്തിൽ കുതിർത്തിയ ശേഷം ഇതിലേക്ക് ചേർക്കുക. ശേഷം അര കപ്പ് വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക. ശേഷം ഈ മിക്സിനെ ചിക്കനിലേക്ക് തേച്ചു പിടിപ്പിക്കുക. ശേഷം ചിക്കനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു കടായിലേക്ക് 4 ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി 4 ഗ്രാമ്പൂ, 4 ഏലക്ക, ഒരു പീസ് പട്ട, എന്നിവ എണ്ണയിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ഈ എണ്ണയിലേക്ക് നിരത്തി വെക്കുക. എന്നിട്ട് ഹൈ ഫ്ളൈമിൽ വെച്ച് 5 മിനിറ്റോളം നന്നായി ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ 10 മിനിറ്റും കൂടി ഇളക്കി ചിക്കൻ വേവിച്ചെടുക്കുക. ശേഷം 2 ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഗരം മസാല, ആവശ്യത്തിനുള്ള ഉപ്പ്, എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ലോ ഫ്ളൈമിൽ 15 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.

ശേഷം വെന്തുവന്ന ചിക്കനിലേക്ക് എരിവ് നോക്കിയ ശേഷം ആവശ്യത്തിന് കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക.ഇനി നല്ലപോലെ ഇളക്കി ചിക്കൻ വേവിച്ചെടുത്ത ശേഷം കുറച്ചു ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ഉള്ളിയും ചേർത്ത് സെർവ് ചെയ്യാം. ഏത് പലഹാരത്തിന്റെ കൂടെ കഴിക്കാനും ഈ കറി സൂപ്പറാണ്. എല്ലാവരും ഈ രീതിയിൽ ചിക്കൻ കറി തയ്യാറാക്കി നോക്കണേ.

Leave a Reply