മധുരം കഴിക്കാൻ കൊതി തോന്നുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒരു സ്വീറ്റ് റെസിപ്പിയാണ് ലഡ്ഡു. എന്നാൽ ഇപ്പോൾ നമ്മുടെ എല്ലാവരുടെ വീടുകളിലും മിക്കവാറും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല ടേസ്റ്റിയായ ലഡ്ഡു തയ്യാറാക്കിയാലോ. അപ്പോൾ നല്ല ടേസ്റ്റിയായ ലഡ്ഡു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് നുറുക്ക് ഗോതമ്പ് നല്ലപോലെ കഴുകിയ ശേഷം ഒരു അരിപ്പയിലിട്ട് വെക്കുക.
ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് പൊടിക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു കിസ്മിസും കാഷ്യൂവും വറുത്തെടുക്കുക. എന്നിട്ട് ആ പാനിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് 3 ഏലക്കയുടെ കുരു ചേർത്ത് ഇളക്കുക. എന്നിട്ട് നെയ്യിലേക്ക് നുറുക്ക് ഗോതമ്പ് ചേർത്ത് വേവിക്കുക.
നാല് മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് നുറുക്ക് ഗോതമ്പ് അടച്ചു വെച്ച് വേവിക്കുക. 4 മിനിറ്റായപ്പോൾ ഗോതമ്പ് നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഗോതമ്പിനെ തുറന്നു വെച്ച് വെള്ളം വറ്റിച്ചെടുക്കുക. എന്നിട്ട് വെള്ളമൊക്കെ വറ്റി വന്ന ഗോതമ്പിലേക്ക് നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും, ചേർത്തിളക്കുക. ശേഷം ഗോതമ്പിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഇളക്കി പഞ്ചാസാരയേയും അലിയിച്ചു ഇളക്കി വരട്ടി എടുക്കുക. ശേഷം അതിനൊപ്പം അര ടേബിൾ സ്പൂൺ നെയ്യും ചേർത്ത് മിക്‌സാക്കിയ ശേഷം രണ്ടു മിനിറ്റും കൂടി പഞ്ചസാര വെള്ളം വറ്റിച്ചെടുക്കുക. എന്നിട്ട് വെള്ളമൊക്കെ വറ്റി ഗോതമ്പ് തിക്കായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഗോതമ്പിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒന്ന് ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്ന ഗോതമ്പിനെ കയ്യിൽ നെയ് തടകിയ ശേഷം ഉരുട്ടി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ലഡ്ഡു തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
