ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. ഒട്ടും തന്നെ എണ്ണ ചേർക്കാതെ തയ്യാറാക്കിയിട്ടുള്ള ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ടു കോഴിമുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു വീഴ്ത്തുക. ശേഷം അതിനൊപ്പം അരക്കപ്പ് പാലും കൂടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദയും, മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ കലക്കി മിക്‌സാക്കി എടുക്കുക. എന്നിട്ട് നല്ലപോലെ കട്ടയില്ലാതെ കലക്കി എടുത്ത മിക്സിനെ അടുപ്പിലേക്ക് വെച്ച് ലോ ഫ്ളൈമിൽ വെച്ച് ഇളക്കുക.
എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം നല്ലപോലെ ഇളക്കി പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ ഇളക്കുക. പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ നല്ലപോലെ ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കുക. ഇനി അഞ്ച് സ്ലൈസ് ബ്രെഡ് എടുക്കുക.
എന്നിട്ട് ബ്രെഡിന്റെ സൈഡിലായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ഒരു ചപ്പാത്തി കോലുകൊണ്ട് ഓരോ ബ്രെഡും ചെറുതായൊന്ന് പരത്തിയെടുക്കുക.
എന്നിട്ട് ബ്രെഡിന്റെ നടുവിലായി നേരത്തെ തയ്യാറാക്കി എടുത്ത ഒരു ടേബിൾസ്പൂൺ ഫിലിംഗ് വച്ചു കൊടുക്കുക. എന്നിട്ട് ബ്രെഡിൻറെ രണ്ട് സൈഡും ഒട്ടി കിട്ടാനായി കുറച്ച് മൈദ കലക്കി എടുക്കുക. എന്നിട്ട് ബ്രെഡിൻറെ നാല് ഭാഗത്തായി തേച്ചു പിടിപ്പിക്കുക. ഫീലിംഗ് അകത്താക്കുന്ന രീതിയിൽ രണ്ടായി മടക്കുക. എന്നിട്ട് ചേർത്ത് ഒട്ടിക്കുക. എല്ലാ ബ്രെഡ്ഡും ഇതുപോലെ തന്നെ ചെയ്തെടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം ബട്ടർ എല്ലാ ഭാഗത്തേക്കും ഒന്ന് എത്തിച്ച ശേഷം തയ്യാറാക്കി വച്ചിട്ടുള്ള ഓരോ പലഹാരവും ബട്ടറിലേക്ക് വച്ച് കൊടുക്കുക.
എന്നിട്ട് ഒരു മുട്ട അടിച്ചെടുത്ത ശേഷം ഈ പലഹാരത്തിന് മുകളിലായി തേച്ചു കൊടുക്കുക. ശേഷം പലഹാരം തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് എടുത്ത് മാറ്റുക. എല്ലാ പലഹാരവും ഇതുപോലെതന്നെ ഒന്നു റോസ്റ്റാക്കി എടുത്ത് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാ രം തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
