തട്ട്കടയിലെ ആരും കൊതിക്കും സൂപ്പർ ടേസ്റ്റിലൊരു വിഭവം

ഇന്ന് നമുക്ക് തട്ടുകടയിൽ സ്നാക്കായും ചപ്പാത്തിക്ക് ഒപ്പവും കഴിക്കാൻ കൊടുക്കുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഗ്രീൻപീസ് റെസിപ്പി പരിചയ പ്പെട്ടാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഗ്രീൻ ബീൻസ് നല്ലപോലെ കഴുകിയശേഷം അരമണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം കുതിർത്തെടുത്ത ഗ്രീൻപീസിനെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം കാൽടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും, രണ്ട് പച്ചമുളകും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഗ്രീൻപീസ് നല്ലപോലെ വേവിച്ചെടുക്കുക.

രണ്ടു വിസിൽ ആവുന്നത് വരെ ഗ്രീൻപീസ് വേവിച്ചെടുക്കുക. 2 വിസിൽ ആയപ്പോൾ ഗ്രീൻപീസ് നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ചൂടായി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക. എന്നിട്ട് അതിനൊപ്പം കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റി യെടുക്കുക.

നല്ലപോലെ വാടി വന്ന സവാളയിലേക്ക് ഒരു തക്കാളിയുടെ പകുതി ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും, കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് വഴറ്റുക. ശേഷം നല്ലപോലെ ഇളക്കി വഴറ്റിയെടുത്ത മസാലയിലേക്ക് നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ഗ്രീൻ പീസ് ചേർത്ത് കൊടുക്കുക. എന്നിട്ടു നല്ലപോലെ ഗ്രീൻപീസും മസാല യും തമ്മിൽ ഇളക്കി യോജിപ്പിക്കുക.

എന്നിട്ട് അടച്ചുവെച്ച് രണ്ട് മിനിട്ടോളം ലോ ഫ്ളൈമിൽ മസാല പിടിക്കാനായി വെക്കുക. എന്നിട്ട് മസാലയുമായി യോജിച് വന്ന ഗ്രീൻ പീസിലേക്ക് 4 കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് പാകത്തിന് ഉപ്പും ചേർത്ത് മുട്ടയും ഗ്രീൻപീസും നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് അതിനൊപ്പം കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് അടച്ചുവയ്ക്കുക. ഒരു മിനിട്ടോളം ചെറിയ തീയിൽ ഒന്ന് ഇളക്കിയെടുത്ത് അടച്ചു വച്ച ശേഷം ഇളക്കി ഒന്ന് ചിക്കിയെടുക്കുക.

നല്ല പോലെ ഡ്രയായി വന്ന മിക്സിലേക്ക് കുറച്ചു പൊടിയായി അരിഞ്ഞെ ടുത്ത മല്ലിയിലയും പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഗ്രീൻപീസും മുട്ടയും കൊണ്ട് തയ്യാറാക്കിയിട്ടുള്ള ഗ്രീൻപീസ് റെസിപ്പി തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള തട്ടുകടയിലെ ഒരു വിഭവമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page