സേമിയ കൊണ്ട് ഒരുപാട് റെസിപ്പീസ് നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് സേമിയ കൊണ്ട് ഒരു കിടിലൻ സ്വീറ്റ് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ സ്വീറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക. ശേഷം ചൂടായി വന്ന നെയ്യിൽ അര കപ്പ് സേമിയ ചേർത്ത് വറുക്കുക. മൂന്നു മിനിറ്റോളം വറുത്തെടുത്ത സേമിയയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം മീഡിയം ടു ലോ ഫ്ളൈമിലിട്ട് സേമിയ വേവിച്ചെടുക്കുക. ഇനി വെന്തു വന്ന സേമിയയിലേക്ക് അര കപ്പ് ഷുഗർ കൂടി ചേർത്ത് ഇളക്കുക.
ഇനി അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. ശേഷം വെള്ളമൊക്കെ വറ്റി സേമിയ പാകത്തിന് വെന്തു കിട്ടിയിട്ടുണ്ട്. ശേഷം അടച്ചു മാറ്റി വെക്കുക. ഇനി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന നെയ്യിൽ കുറച്ചു നട്ട്സും കുറച്ചു കിസ്സ്മിസ്സും വറുത്തെടുക്കുക. ശേഷം ഇത് കോരി മാറ്റുക. എന്നിട്ട് ബാക്കിയുള്ള നെയ്യിൽ മുക്കാൽ കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് ഇളക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ ഷുഗറും, ചേർത്ത് ഇളക്കി ഒന്ന് ചൂടാക്കി എടുക്കുക. ശേഷം പാകത്തിന് ചൂടായി വന്ന തേങ്ങയിലേക്ക് വേവിച്ചു വെച്ചിട്ടുള്ള സേമിയ ചേർത്ത് ഇളക്കുക.
ഒരു മിനിറ്റോളം ഇത് വറുത്തെടുത്ത ശേഷം നേരത്തെ വറുത്തു മാറ്റി വെച്ച നട്ട്സും കിസ്സ്മിസ്സും ചേർത്ത് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ വെളുത്ത എള്ളും ചേർത്ത് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ സ്വീറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ സ്വീറ്റ് തയ്യാറാക്കി നോക്കണേ. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ ചെയ്തു കൊടുക്കാൻ പറ്റിയ നല്ലൊരു സ്വീറ്റ് റെസിപ്പിയാണ് ഇത്. എല്ലാവരും ഉറപ്പായും ഈ സ്വീറ്റ് ട്രൈ ചെയ്തു നോക്കണേ.
