ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്വീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ. ചവ്വരി കൊണ്ടാണ് ഈ പായസം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ മുത്തുമണി പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അര കപ്പ് ചവ്വരി എടുക്കുക. ശേഷം ചൗവരി നല്ല പോലെ കഴുകി വെള്ളത്തിലിട്ട് വെക്കുക. ഒരു മണിക്കൂറായപ്പോൾ ചവ്വരി കുറച്ചു കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം ചവ്വരിയിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് മീഡിയം ഫ്ളൈമിൽ അഞ്ച് മിനിറ്റ് വേവിക്കുക.
ശേഷം വെന്തു വന്ന ചൗവരിയിലേക്ക് അര ലിറ്റർ പാൽ ചേർത്ത് ഇളക്കുക. ഫുൾ ഫാറ്റ് പാൽ വേണം ചേർത്ത് കൊടുക്കുവാൻ. ശേഷം അടച്ചു വെക്കുക. ഇനി അര കപ്പ് പഞ്ചസാരയും, രണ്ട് നുള്ളു മഞ്ഞൾപ്പൊടിയും, ചേർത്ത് ഇളക്കുക. ഇനി രണ്ട് ഏലക്ക ഒന്ന് ചതച്ചു ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി നല്ല പോലെ ഇളക്കി കുറുക്കി എടുക്കുക. ഇനി കൈ വിടാതെ ഇളക്കുവാൻ മറക്കരുതേ. ഇനി ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക.
ശേഷം ചൂടായി വന്ന നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും നെയ്യിലേക്ക് ചേർത്ത് വറുക്കുക. ഇനി മൂത്തു വന്ന മിക്സിനെ കോരി മാറ്റുക. ശേഷം ചവ്വരി പായസം തയ്യാറായിട്ടുണ്ട്. ശേഷം പായസത്തിലേക്ക് നട്ട്സും കിസ്സ്മിസ്സും ബാക്കിയുള്ള നെയ്യും ചേർത്ത് ഇളക്കുക. ഇനി നല്ല പോലെ കുറുകി വരാനായി ഒരു ബൗളിലേക്ക് അര ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അരിപ്പൊടിയിലേക്ക് കുറച്ചു വെള്ളം ചേർത്ത് കലക്കുക. എന്നിട്ട് ആ മിക്സ് പായസത്തിലേക്ക് ചേർത്ത് ഇളക്കുക.
എന്നിട്ട് ലോ ഫ്ളൈമിൽ പായസം കുറുക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചവ്വരി പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ പായസം ഇങ്ങനെ തയ്യാറാക്കി നോക്കണേ. ഈ പായസം തണുപ്പിച്ചു കഴിക്കുന്നതാണ് ടേസ്റ്റ്. മാംസ് ഡെയ്ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ടേസ്റ്റിയായ പായസം ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
