ബേക്കറിയിൽ കിട്ടുന്ന വട്ടയപ്പം കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എത്ര ടേസ്റ്റിയാണ് ഈ പലഹാരം. തേങ്ങാ ചേർത്തിട്ടാണ് വട്ടയപ്പം സാദാരണ ഉണ്ടാക്കാറ്. എന്നാൽ ഇന്ന് നമുക്ക് തേങ്ങാ ചേർക്കാതെ വട്ടയപ്പം ഉണ്ടാക്കിയാലോ. അതെ രുചിയിലും അതെ സോഫ്റ്റോടു കൂടിയും എങ്ങനെ വട്ടയപ്പം ഇത്രയും സോഫ്റ്റായി ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പച്ചരി വെള്ളത്തിലിട്ട് വെക്കുക. ശേഷം അര കപ്പ് വെള്ള അവിലും കൂടി വെള്ളത്തിലിട്ട് വെക്കുക.
ശേഷം പച്ചരി അരച്ചെടുക്കുക. നല്ല തിക്ക് ഫോമിൽ വേണം അരിയെ അരച്ചെടുക്കാൻ. ഇനി കുതിർത്തിയ അവിലും,ഒരു ടീസ്പൂൺ ഈസ്റ്റും ശേഷം ഏഴ് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. ഇതിനു വേണ്ടി ആകെ മുക്കാൽ കപ്പ് വെള്ളം മാത്രമേ ചേർക്കാവൂ. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഒന്നും കൂടി ബാറ്റർ ലൂസാക്കി എടുക്കുക. ഇനി ആറ് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.
ഇനി റെഡിയായി വന്ന മാവിലേക്ക് രണ്ട് പിഞ്ച് ഉപ്പും അര ടീസ്പൂൺ ബേക്കിങ് പൗഡറും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു സ്റ്റീൽ പ്ലേറ്റിൽ മാവിനെ ഒഴിച്ച് കൊടുത്ത ശേഷം ഇഡ്ഡലി തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വട്ടയപ്പം വളരെ വേഗത്തിൽ തന്നെ വെന്തു വന്നിട്ടുണ്ട്. ശേഷം എല്ലാ മാവിനെയും ഇങ്ങനെ ചെയ്തെടുക്കുക.
നല്ല സോഫ്റ്റ് വട്ടയപ്പമാണ് കിട്ടീട്ടുള്ളത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത്. ബേക്കറിയിൽ കിട്ടുന്ന അതെ സോഫ്റ്റിൽ തന്നെയാണ് ഈ പലഹാരവും വെന്തു കിട്ടീട്ടുള്ളത്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
