പുതു രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ കൊതിയുള്ളവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് സ്നാക്കായും, ബ്രേക്ഫാസ്റ്റായും ഡിന്നറായുമെല്ലാം കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണ് ഇന്ന് പരിചയെപ്പെടുത്തുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാനിലേക്ക് കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്തിളക്കുക.ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് 50 ഗ്രാം സേമിയ ചേർത്ത് വേവിക്കുക.
ശേഷം പാകത്തിന് വെന്തുവന്ന സേമിയയിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം കുറച്ചു തണുത്ത വെള്ളം സേമിയയിലേക്ക് ചേർത്ത് ഊറ്റി കളയുക. ഇനി ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് സവാള പൊടിയായി അരിഞ്ഞതും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
ശേഷം വഴറ്റിയെടുത്ത സവാളയുടെ മിക്സിനെ മുട്ടയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ മൈദയും, ഒരു തക്കാളി പൊടിയായി അരിഞ്ഞതും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, വേവിച്ചു വെച്ചിട്ടുള്ള സേമിയയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ എണ്ണ ചേർക്കുക. ഇനി തയ്യാറാക്കി വെച്ചിട്ടുള്ള ഈ മിക്സ് ഒരു തവി ചേർത്ത് ഒന്ന് പരത്തുക.
എന്നിട്ട് അടച്ചു വെച്ച് ഈ പലഹാരം വേവിച്ചെടുക്കുക. ശേഷം ഒരു സൈഡ് മൂത്തുവന്നാൽ പലഹാരം തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചെടുത്ത ശേഷം പാനിൽ നിന്നും എടുത്തുമാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയയും മുട്ടയും കൊണ്ട് തയ്യാറാക്കിയ പലഹാരം തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു പലഹാരമാണിത്. ചൂടോടെ കഴിക്കാനാണ് ഏറെ നല്ലത്. എല്ലാവരും തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
