വെറും അൻപത് രൂപ ചിലവിൽ ഒരു കിടിലൻ കേക്ക്.

കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. ഒരു കേക്ക് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവരും കാണില്ല എന്ന് തന്നെ പറയാം. എന്നാൽ പലർക്കും ബേക്കിങ് ടൂൾസൊന്നുമില്ലാത്തത് കൊണ്ട് കേക്ക് ഉണ്ടാക്കാൻ കഴിയില്ല എന്നുള്ള പരാതി ആയിരിക്കും ഉള്ളത്. എന്നാൽ ഇന്ന് ബേക്കിങ് ടൂൾസെന്നും വേണ്ടാതെ വളരെ കുറഞ്ഞ ചിലവിൽ ഒരു കിടിലൻ കേക്ക് ഉണ്ടാക്കിയാലോ. ഏതൊരാൾക്കും വളരെ സിമ്പിളായി ഈ കേക്ക് ഉണ്ടാക്കാവുന്നതാണ്. അപ്പോൾ നമുക്ക് ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ചോറ്റുപാത്രം. ആ പാത്രത്തിൽ കുറച്ചു ഓയിൽ തടകി ഒരു ബട്ടർ പേപ്പർ വെച്ച് അതിലും ഓയിൽ തടകി എടുക്കുക.

ഇനി ഒരു ബൗളിലേക്ക് ചായ കുടിക്കുന്ന ഗ്ലാസിൽ അര ഗ്ലാസ് പൊടിച്ച ഷുഗർ ചേർത്ത് കൊടുക്കുക. ഇനി ആ ഗ്ലാസിൽ തന്നെ കാൽ ഗ്ലാസ് സൺ ഫ്‌ളവർ ഓയിൽ ചേർത്ത് ഒന്ന് നന്നായി മിക്‌സാക്കുക. ശേഷം ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് ഇളക്കുക. ശേഷം മുക്കാൽ ഗ്ലാസ് സാദാരണ വെള്ളം ചേർത്ത് മിക്‌സാക്കുക. ഇനി ഒരു അരിപ്പയിലേക്ക് അതെ ഗ്ളാസ്സിൽ ഒരു ഗ്ലാസ് മൈദ ചേർക്കുക. ഇനി അര ഗ്ലാസ് പാൽപ്പൊടി കൂടി മൈദക്ക് ഒപ്പം ചേർക്കുക. ശേഷം മുക്കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ഒരു നുള്ളു ഉപ്പും, ചേർത്ത് അരിച്ചു ബാറ്ററിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഒരേ ദിശയിലേക്ക് വേണം ബാറ്റെർ ലോ സ്പീഡിൽ മിക്‌സാക്കാൻ.

ഇനി നേരത്തെ റെഡിയാക്കി വെച്ച ചോറ്റുപാത്രത്തിലേക്ക് ഈ ബാറ്റെർ ഒഴിച്ച് കൊടുക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ ഒരു സ്റ്റാൻഡ് ഇട്ട ശേഷം ചോറ്റുപാത്രം ഇറക്കി വെച്ച് കേക്ക് വേവിക്കുക. ലോ ഫ്ളൈമിൽ നാൽപ്പത്തിയഞ്ച് മിനിട്ടാണ് കേക്ക് ബേക്കാകാനായി വേണ്ട സമയം. ഇനി ക്രീമിന് വേണ്ടി റവയാണ് എടുക്കുന്നത്. അതിനായി ഒരു ബൗളിലേക്ക് അര ഗ്ലാസ് റവ ചേർക്കുക. എന്നിട്ട് റവയിലേക്ക് മുക്കാൽ ഗ്ലാസ് പാലും, ഒരു ടീസ്പൂൺ വാനില എസ്സെൻസും, ചേർത്ത് ഇളക്കി പത്തു മിനിറ്റോളം മാറ്റി വെക്കുക. പത്തു മിനിറ്റായപ്പോൾ റവ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം റവയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം നാല് ടേബിൾ സ്പൂൺ ഷുഗറും, അര കപ്പ് പാലും, ഒരു നുള്ളു ഉപ്പും ചേർത്ത് നല്ല സ്മൂത്തായി അടിച്ചെടുക്കുക.

ഇനി അടിച്ചെടുത്ത മിക്സിനെ ഒരു പാനിലേക്ക് മാറ്റി അടുപ്പിലേക്ക് വെച്ച് കൈ വിടാതെ ഇളക്കുക. ശേഷം രണ്ട് ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. ലോ ഫ്ളൈമിലിട്ടു വേണം കൈ വിടാതെ ഇളക്കുവാൻ. നല്ല സ്റ്റിക്കി ആയി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം തണുത്തു വരുമ്പോൾ രണ്ട് ഡ്രോപ്പ് റെഡ് ഫുഡ് കളർ ചേർത്ത് ഇളക്കുക. ഇനി ബേക്കായി വന്ന കേക്കിനെ രണ്ട് ലേയറുകളായി മുറിക്കുക. ശേഷം ഒരു ലെയർ കേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ആദ്യം ഷുഗർ സിറപ്പ് വെറ്റാക്കുക. എന്നിട്ട് ക്രീം സ്പ്രെഡ്ടാക്കി കൊടുക്കുക. ശേഷം അതിന്റെ മുകളിൽ അടുത്ത ലെയറും വെച്ച് ക്രീം സ്പ്രെഡ്ടാക്കി ഡെക്കറേറ്റ് ചെയ്തു കൊടുക്കുക. അപ്പോൾ വളരെ സിമ്പിളായി ഉണ്ടാക്കിയ ക്രീമും കേക്കും പെർഫെക്റ്റായി വന്നിട്ടുണ്ട്. എല്ലാവരും സിമ്പിളായ ഈ കേക്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply