നല്ല ചൂട് കാലമായത് കൊണ്ട് തന്നെ എത്ര വെള്ളം കുടിച്ചാലും മതിയാവണമെന്നില്ല, അപ്പോൾ ഇന്ന് നമുക്ക് ഈ ചൂടിനെ ചെറുത്തു നിൽക്കാൻ പറ്റിയ ഒരു കിടിലൻ ഷേക്ക് തയ്യറാക്കിയാലോ. വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റുന്ന ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ടാങ്ക് ജ്യൂസ് എടുക്കുക. എന്നിട്ട് അത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ടാങ്കിന്റെ ജ്യൂസ് വീട്ടിൽ ഇല്ല എങ്കിൽ ഒരു കപ്പ് ഓറഞ്ച് ജ്യൂസ് എടുത്താലും മതിയാകും. ശേഷം കാൽ കപ്പ് പഞ്ചസാരയും ചേർക്കുക.
എന്നിട്ട് അതിലേക്ക് കുറച്ചു ഐസ് ക്യൂബ്‌സും, മുക്കാൽ കപ്പ് തിളപ്പിച്ചാറിയ പാലും, ഒരു സ്‌കൂപ്പ് വാനില ഐസ്ക്രീമും, ഒരു ഏലക്കയുടെ കുരുവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ജ്യൂസിനെ ഒന്ന് രുചിച്ചു നോക്കുക. മധുരം ആവശ്യത്തിനാണോ എന്ന്. ശേഷം അടിച്ചെടുത്ത ജ്യൂസിനെ ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. ശേഷം കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത് കൊടുക്കുക.
ശേഷം അതിന്റെ മുകളിലായി ഒരു സ്പൂൺ വാനില ഐസ്ക്രീമും ചേർത്ത് കൊടുക്കുക. ശേഷം മുകളിലായി കുറച്ചു ടൂട്ടി ഫ്രൂട്ടിയും, കുറച്ചു ഡ്രൈ ഫ്രൂട്ട്സും കുറച്ചു ഫ്രൂട്സ് പൊടിയായി അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ടാങ്ക് മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. ഈ ചൂട് കാലത്തു ശരീരത്തിന് ആശ്വാസമേകാൻ ഈ ഷേക്ക് ഏറെ ഗുണം ചെയ്യും. ഇനി ഇഫ്താർ കാലമല്ലേ വരാൻ പോകുന്നത് ഈ ഷേക്ക് നോമ്പിന് കുടിക്കാൻ പറ്റിയ ഒരു ഡ്രിങ്കാണ് ഇത്.
