ഇത്രയും പ്രോട്ടീൻ അടങ്ങിയ ഒരു ബ്രേക്ഫാസ്റ്റ് ഇനി വേറെയില്ല.

ഇന്ന് നമുക്കൊരു ഹെൽത്തി ബ്രേക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. വിവിധ തരാം ദാന്യങ്ങൾ ചേർത്തിട്ടാണ് ഈ ദോശ തയ്യാറാക്കുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായും ഹെൽത്തിയായും എങ്ങനെ ഈ ദോശ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പച്ചരി എടുക്കുക. ശേഷം കാൽ കപ്പ് ഉഴുന്ന് ചേർക്കുക. ഇനി കാൽ കപ്പ് പൊട്ട് കടലയും, കാൽ കപ്പ് ചെറുപയർ പരിപ്പും, കാൽ ടീസ്പൂൺ ഉലുവയും, കാൽ കപ്പ് സാമ്പാർ പരിപ്പും, ഒരു ടേബിൾ സ്പൂൺ വെളുത്ത എള്ളും, കാൽ കപ്പ് കപ്പലണ്ടിയും, ചേർക്കുക. ശേഷം ഇതെല്ലാം നന്നായി കഴുകി എടുക്കുക. എന്നിട്ട് ആറ് മണിക്കൂറോളം ഇതെല്ലാം കൂടി കുതിർത്തുക.

ഇനി കുതിർന്നു കിട്ടിയ ഈ ദാന്യങ്ങളെല്ലാം വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം അതിലേക്ക് മൂന്നു പച്ചമുളകും, രണ്ട് തണ്ട് കറിവേപ്പിലയും, ഒരു പീസ് ഇഞ്ചിയും, മൂന്നു വെളുത്തുള്ളി അല്ലിയും ചേർത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം കുറെച്ചെയായി വെള്ളവും, പാകത്തിനുള്ള ഉപ്പും ചേർത്ത് ഇവ എല്ലാം കൂടി അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് നല്ല പോലെ ഇളക്കി അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി അര മണിക്കൂറായപ്പോൾ മാവ് നല്ല പെർഫെക്റ്റായി വന്നിട്ടുണ്ട്. ശേഷം ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് ഒരു പിടി വെള്ളം കുടയുക. എന്നിട്ട് ഓരോ തവി വീതം മാവ് ഒഴിക്കുക. ശേഷം ഒന്ന് ചുറ്റിക്കുക. എന്നിട്ട് മുകൾ ഭാഗം വെന്തു വന്ന ദോശയുടെ മുകളിലേക്ക് ഒരു ടീസ്പൂൺ നെയ്യ് സ്പ്രെഡ്ടാക്കുക. എന്നിട്ട് മൂപ്പിച്ചു എടുത്തു മാറ്റുക. അതുപോലെ എല്ലാ ദോശയും ഇതുപോലെ ചുട്ടെടുക്കുക.

എല്ലാ തരം ദാന്യങ്ങൾ കൊണ്ടും ഇതുപോലെ നമുക്ക് ദോശ തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ കിടിലൻ ദോശയാണ് ഇത്. ഇനിമുതൽ മാവ് അരച്ച് വെച്ച് പകമാകാനായി കാത്തിരിക്കുകയെ വേണ്ട, ഇതുപോലെ ഇൻസ്ടാന്റ്റ് ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ മാവ് കൊണ്ട് ക്രിസ്പിയായ ദോശ തയ്യാറാക്കുന്നതാണ് നല്ലത്. കട്ടിയുള്ള ദോശയാണ് ഉണ്ടാക്കുന്നത് എങ്കിൽ ദോശക്ക് ഇത്രയും ടേസ്റ്റ് ഉണ്ടാകുകയില്ല. എല്ലാവരും ഇങ്ങനെ ഒന്ന് ദോശ തയ്യാറാക്കി നോക്കണേ.

Leave a Reply