കറിയൊന്നും വേണ്ടാതെ അഞ്ചു മിനിറ്റിൽ ബ്രേക്ഫാസ്റ്റ്

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെട്ടാലോ. ഗോതമ്പ് മാവ് കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒന്നര കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ മാവിനെ കുഴച്ചെടുക്കുക. ശേഷം മൂന്നു ഉരുകിഴങ് പുഴുങ്ങിയ ശേഷം തൊലി കളഞ്ഞു ഉടച്ചെടുക്കുക. ശേഷം അതിന്റെ കൂടെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു കറിവേപ്പിലയും മല്ലിയിലയും പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ്, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി നേരത്തെ കുഴച്ചു വെച്ച ചപ്പാത്തി മാവിനെ കാൽ ഇഞ്ചു കനത്തിൽ പരത്തി എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ മസാല ചപ്പാത്തിയുടെ മുകളിലായി വെച്ച് പരത്തുക. ശേഷം റോളാക്കി എടുക്കുക. എന്നിട്ട് വട്ടത്തിൽ കുറച്ചു കനത്തിൽ മുറിച്ചെടുക്കുക.

ശേഷം മുറിച്ചെടുത്ത പീസിനെ കൈ കൊണ്ട് പരത്തി എടുക്കുക. ഇനി ഒരു പാനിൽ കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓരോന്നായി ഇട്ടു ഫ്രൈ ആക്കി എടുക്കുക. ഇത് മുങ്ങികിടക്കാൻ പാകത്തിന് ഓയിൽ ഒഴിക്കേണ്ട കാര്യമില്ല. ഇനി ഒരു സൈഡ് മൂത്തു വന്നാൽ മറിച്ചിട്ട് കൊടുക്കുക. ശേഷം എല്ലാം ഇതുപോലെ ചെയ്തെടുക്കുക.

അപ്പോൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ബ്രേക്ഫാസ്റ്റായും വൈകിട്ടത്തെ സ്നാക്കായിട്ടും, എല്ലാം ഇതുമതി. ശാംസ് ഈസി റെസിപ്പീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/bRNDolwq7xU” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

You cannot copy content of this page