ഒരു നേന്ത്രപ്പഴവും അര കപ്പ് മുന്തിരിയും കൊണ്ട് ഇഫ്താർ ആഘോഷമാക്കാൻ ഒരു കിടിലൻ ഷേക്ക്

നമ്മുടെയെല്ലാം വീടുകളിൽ മുടങ്ങാതെ ഉണ്ടാകുന്ന ഒരു സാധനമാണ് നേന്ത്രപ്പഴം. എന്നാൽ നേന്ത്രപ്പഴം കൊണ്ട് പല റെസിപ്പീസും നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കിയാലോ. ഇഫ്താർ ആയതുകൊണ്ട് പല വേറെയ്റ്റി ഡ്രിങ്കുകളും നാം ട്രൈ ചെയ്യാറുണ്ട്. എന്നാൽ ഇന്നത്തെ ഇഫ്താറിന് നേന്ത്രപ്പഴം കൊണ്ടുള്ള ഈ ഡ്രിങ്ക് ആയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് നല്ല പഴുത്തിട്ടുള്ള ഒരു നേന്ത്രപ്പഴം ചെറിയ പീസുകളായി അരിഞ്ഞത് ചേർക്കുക. ശേഷം അര കപ്പ് കറുത്ത മുന്തിരി നല്ല പോലെ കഴുകിയ ശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം മധുരത്തിനാവശ്യമായ കണ്ടെൻസ്ഡ് മിൽക്ക് കാൽ കപ്പോളം ചേർക്കുക. ഇനി കണ്ടെൻസ്ഡ് മിൽക്ക് ഇല്ല എങ്കിൽ പഞ്ചസാര ചേർത്താലും മതിയാകും. ശേഷം ഒരു കപ്പ് പാൽ ഐസാക്കിയ ശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇനി ഒട്ടും തന്നെ കട്ടയില്ലാതെ ഇതെല്ലാം കൂടി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒന്ന് അരിച്ച ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ നേന്ത്രപ്പഴവും മുന്തിരിയും കൊണ്ടുള്ള ജ്യൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ഇഫ്താറിന് നല്ല ഹെൽത്തിയായ ഈ ജ്യൂസ് ട്രൈ ചെയ്തു നോക്കണേ. മുകളിലായി കുറച്ചു ഐസ്ക്രീമും ചേർത്ത് സെർവ് ചെയ്‌താൽ ഈ ജ്യൂസിന്റെ രുചി ഇരട്ടിക്കും. അപ്പോൾ എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page