ഷവർമ്മ രുചിയിൽ ഒരു കിടിലൻ ചിക്കൻ സ്നാക്ക്

ഇഫ്താർ ആയതുകൊണ്ട് തന്നെ പല വേറെയ്റ്റി സ്നാക്കുകളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പുതുമയുള്ള ഒരു കിടിലൻ സ്നാക്ക് പരിചയപ്പെട്ടാലോ. ഈ സ്നാക്ക് ഇഫ്താറിനും വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും ഏറെ നല്ലതാണ്. അപ്പോൾ നമുക്ക് ഈ കിടിലൻ സ്നാക്ക് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു ക്യാപ്‌സിക്കം അരിഞ്ഞതും, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും, കൂടി ഒരു ടീസ്പൂൺ കുരുമുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണയിൽ വഴറ്റി എടുക്കുക.

ശേഷം കുറച്ചു ബോൺലെസ്സ് ചിക്കൻ വൃത്തിയാക്കിയ ശേഷം മഞ്ഞൾപ്പൊടിയും, ഉപ്പും, കുരുമുളക് പൊടിയും, മുളക്പൊടിയും ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. ശേഷം ഫ്രൈ ആക്കി എടുത്ത ചിക്കൻ ഒന്ന് ക്രഷ് ആക്കി എടുക്കുക. ശേഷം അതും വഴറ്റിയെടുത്ത വെജിറ്റബിൾസിനൊപ്പം ചേർത്ത് ഇളക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ മയോണൈസും കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു സ്‌ലൈസ്ഡ് ബ്രെഡും റൗണ്ട്‌ ഷെയ്പ്പിൽ മുറിച്ചെടുക്കുക. എന്നിട്ട് അതിന്റെ ഉള്ളിലേക്ക് ഇപ്പോൾ തയ്യാറാക്കിയ ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കുക.

എന്നിട്ട് റൗണ്ട് ഷെയ്പ്പിൽ മുറിച്ച മറ്റൊരു ബ്രെഡ് കൊണ്ട് കവർ ചെയ്യുക. എന്നിട്ട് രണ്ട് ബ്രെഡും ഒന്ന് പ്രസ് ചെയ്തു ഒട്ടിക്കുക. ശേഷം മൂന്ന്‌ മുട്ട ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മുട്ട മിക്സിലേക്ക് ഈ ഫില്ലിംഗ് വെച്ച് കവർ ചെയ്തെടുത്ത ബ്രെഡ് ഡിപ്പാക്കി എടുക്കുക. ശേഷം കുറച്ചു ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഷവർമ്മ രുചിയിലുള്ള ബ്രെഡ് ചിക്കൻ സ്നാക്ക് തയ്യാറായിട്ടുണ്ട്. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page