വെറും 3 ചേരുവകൾ കൊണ്ടൊരു കിടിലൻ പലഹാരം

ഇന്ന് നമുക്ക് വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു സൂപ്പർ പലഹാരം പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്സ് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം മുക്കാൽ കപ്പ് വെള്ളവും ചേർത്ത് പഞ്ചസാര അലിയിച്ചെടുക്കുക.

പഞ്ചസാര നല്ലപോലെ അലിഞ്ഞു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് മൈദ പൊടി കൂടി ചേർക്കുക. ശേഷം കാൽസ്പൂൺ ഉപ്പും, കാൽടീസ്പൂൺ ഏലക്കാ പൊടിച്ചത് ചേർത്ത് നല്ലപോലെ ഒന്ന് മിക്‌സാക്കുക. ശേഷം നേരത്തെ അലിയിച്ചു വച്ചിട്ടുള്ള പഞ്ചസാര ലായനി ചെറിയ ചൂടോടുകൂടി മാവിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് കലക്കിയെടുക്കുക. ദോശ മാവിൻറെ പരുവത്തിൽ വേണം ഈ ബാറ്ററും കലക്കി എടുക്കാൻ.

ഒട്ടും കട്ടയില്ലാതെ കലക്കിയെടുത്ത മിക്സിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് അര ഭാഗത്തോളം എണ്ണ വെച്ചു കൊടുക്കുക. എന്നിട്ട് ചൂടായി വരുമ്പോൾ ഓരോ തവി മാവ് വീതം എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് പലഹാരം നല്ലപോലെ വേവിച്ചെടുക്കുക.

നെയ്യപ്പം തയ്യാറാക്കുന്ന രീതിയിൽ വേണം ഈ പലഹാരവും തയ്യാറാക്കി എടുക്കാൻ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ഇതു പോലെ ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. വൈകുന്നേരം ചായക്കടിയായിട്ടു കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്സ് റെസിപ്പിയാണിത്.എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കരുത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page