സ്റ്റാർ ഹോട്ടലിലെ ബീഫ് മസാലയെക്കാൾ പൊളി ഐറ്റം, ഒരിക്കലെങ്കിലും രുചി അറിയുക തന്നെവേണം

ബീഫ് കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാണല്ലേ. പലരീതിയിൽ നമ്മൾ
ബീഫ് റെസിപ്പികൾ തയ്യാറാക്കാറുണ്ട്. എന്നാൽ ബീഫ് ഫ്രൈ ഡ്രൈ റോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ബീഫ് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ബീഫ് ഡ്രൈ റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കിലോ ബീഫ് ചെറിയ പീസുകളായി മുറിച്ചെടുക്കുക.

ബീഫിനെ മുറിച്ചെടുക്കുമ്പോൾ ചതുരാകൃതിയിൽ ഒരിഞ്ചു കനത്തിൽ വേണം മുറിച്ചെടുക്കാൻ. ഇനി നല്ലപോലെ കഴുകിയശേഷം ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾ സ്പൂൺ കുരുമുളകു പൊടിയും, ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, രണ്ട് പച്ചമുളകും ഒരു അല്പം വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി അടച്ചുവെച്ച് ബീഫ് വേവിച്ചെടുക്കുക. മുക്കാൽ ഭാഗത്തോളം മാത്രമേ ബീഫ് വേവിക്കാൻ പാടുള്ളൂ. നാലു വിസിൽ വരുന്നത് വരെ വേവിക്കുക.

ശേഷം വെന്തു വന്ന ബീഫിനെ തണുക്കാനായി വയ്ക്കുക. എന്നിട്ട് ഓരോ ബീഫ് പീസിനെയും നീളത്തിൽ മുറിച്ചെടുക്കുക. മുഴുവൻ ബീഫും നീളത്തിൽ മുറിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ക്രഷ് ചെയ്തത്, അഞ്ചു ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡർ, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടിയും, പാകത്തിനുള്ള ഉപ്പും, ഒരു ചെറുനാരങ്ങയുടെ നീരും, ബീഫ് വേവിചെടുത്തിട്ടുള്ള വെള്ളം കുറച്ച് ചേർത്ത് മസാല നല്ലപോലെ കലക്കുക. എന്നിട്ട് ഒരു മാഗി ക്യൂബ്‌സും കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് ഈ മസാലകളെല്ലാം നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുത്ത ശേഷം മുറിച്ചു വച്ചിട്ടുള്ള ബീഫ് ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം 15 മിനിറ്റോളം ബീഫിന് അടച്ചു റെസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് കാൽ ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് മസാല തേച്ച് വെച്ചിട്ടുള്ള ബീഫ് ചേർത്ത് നല്ലപോലെ ഒന്ന് ഫ്രൈ ആക്കി എടുക്കുക. രണ്ടു സൈഡ് നല്ലപോലെ വെന്തു വന്നപ്പോൾ ബീഫ് എണ്ണയിൽ നിന്നും കോരിയെടുക്കുക.

ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് നാല് പച്ചമുളക് കീറിയതും, രണ്ടുമൂന്ന് തണ്ട് കറിവേപ്പിലയും, ചേർത്ത് വഴറ്റിയെടുക്കുക. ശേഷം വഴറ്റിയെടുത്ത പച്ചമുളകും കറിവേപ്പിലയും കൂടി ബീഫിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബീഫ് ഡ്രൈ ഫ്രൈ മസാല തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ബീഫ് മസാലയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply