നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങളാണ് മധുരപലഹാരങ്ങൾ. ഇന്ന് നമുക്ക് നല്ല ടേസ്റ്റിയും, ഹെൽത്തിയുമായിട്ടുള്ള ഒരു മധുര പലഹാരം പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ രുചികരമായി ട്ടുള്ളതുമായ ഈ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബീറ്റ്റൂട്ട് തൊലികളഞ്ഞ ശേഷം നല്ലപോലെ കഴുകിയെടുക്കുക.
ശേഷം കഴുകിയെടുത്ത ബീറ്റ്റൂട്ടിനെ ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റാക്കി എടുക്കുക.
ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ കുറച്ച് ബദാം ചെറുതായി അരിഞ്ഞതും ചേർത്ത് വറുക്കുക. ശേഷം ഒന്നു മൂത്തു വന്ന ബദാമിലേക്ക് ഗ്രേറ്റാക്കി വെച്ചിട്ടുള്ള ബീറ്റ്റൂട്ട് ചേർത്തിളക്കുക. ശേഷം ബീറ്റ്റൂട്ട് പകുതിയോളം വെന്തു വരുമ്പോൾ ബീറ്റ്റൂട്ട് എത്ര അളവിലാണോ ചേർത്തത് ആ അളവിൽ പാൽ ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കുക. എന്നിട്ട് പാലും ബീറ്റ്‌റൂട്ടും നല്ലപോലെ ഇളക്കി അതും വറ്റിവരുമ്പോൾ മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര ചേർത്തിളക്കുക. അര കപ്പ് പഞ്ചസാരയാണ് ചേർത്തിട്ടുള്ളത്.
ശേഷം അതും നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് പഞ്ചസാരയും നല്ലപോലെ ഉരുകി വരുമ്പോൾ കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് വീണ്ടും നല്ലപോലെ ഇളക്കി കുറുക്കിയെടുക്കുക. വെള്ളം നല്ലപോലെ വറ്റി ബീറ്റ്‌റൂട്ട് ഡ്രയായി വരുമ്പോൾ ഒരു ടീസ്പൂൺ ഓയിലും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാംകൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു പ്ലേറ്റിലേക്ക് വെച്ച് മുകൾഭാഗം സെറ്റാക്കി കൊടുക്കുക.
എന്നിട്ട് ചൂടാറി വരുമ്പോൾ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല ഹെൽത്തിയായിട്ടുള്ള ഒരു മധുരപലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ഇതുപോലെ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
