ദാഹവും ക്ഷീണവും പമ്പകടക്കാൻ ഇത് ഒരു ഗ്ലാസ് മതി

നോമ്പുകാലം ആയതുകൊണ്ട് നല്ല എത്ര വെള്ളം കുടിച്ചാലും നമുക്ക് ദാഹമടങ്ങാറില്ല. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ. ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്ക്. അതുപോലെ തന്നെ ഇത് വളരെ ഈസിയായിട്ട് നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഓറഞ്ചും മാങ്ങയും ചേർത്തിട്ടാണ് ഈ ജ്യൂസ് തയ്യാറാക്കിയിരിക്കുന്നത്.

അതിനായി രണ്ടു ഓറഞ്ചിന്റെ പൾപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് എടുക്കുക. ഓറഞ്ചിന്റെ കുരു മാറ്റിയശേഷം മാത്രം പൾപ്പിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. അരകപ്പ് മാങ്ങാ പൾപ്പ് കൂടി ഓറഞ്ചിന്റെ മിക്സിനൊപ്പം ചേർത്തുകൊടുക്കാം. ശേഷം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേയ്ക്ക് അരിച്ചെടുക്കുക.

ശേഷം നല്ല കട്ടിയുള്ള ജ്യൂസാണ് എങ്കിൽ കാൽകപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത ജ്യൂസിനെ മിക്സിയുടെ ജാറിലേക്ക് വീണ്ടും ചേർത്തുകൊടുക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ ഐസ്ക്രീമും ഒരു ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് കൂടി മിക്സിയുടെ ജാറിലേക്ക് ചേർത്തുകൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് നല്ലപോലെ ഒന്നുകൂടി അടിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹെൽത്തിയായ ജ്യൂസ് ഇവിടെ തയ്യാറായിട്ടുണ്ട്. ഇനി കുറച്ച് ഐസ്ക്രീമും മുകളിലായി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.

വിരുന്നുകാരൊക്കെ പെട്ടെന്ന് കയറി വന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ കിടിലൻ ജ്യൂസ് തയ്യാറായിട്ടുണ്ട്. ചൂട് സമയത്തും ഇഫ്താറിനൊക്കെയും സെർവ് ചെയ്യാൻ പറ്റിയ നല്ലൊരു ഡ്രിങ്കാണ് ഇത്. വളരെ കുറച്ചു പേരുകൾ കൊണ്ടാണ് ഈ ജ്യൂസ് തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ തീർച്ചയായും ഇന്നത്തെ ഇഫ്താറിന് സ്പെഷ്യലായി ഈ ഡ്രിങ്ക് കൂടി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page