എന്നും മീനും ഇറച്ചിയുമൊന്നും ഉണ്ടാകാറില്ലല്ലോ. എന്നാൽ ഇന്ന് നമുക്ക് ചിക്കനും മീനും ഒന്നും ഇല്ലാതെ ദിവസങ്ങളിൽ ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ഫ്രൈ ഉണ്ടാക്കിയാലോ. കോളിഫ്‌ളവർ കൊണ്ടാണ് ഈ ഫ്രൈ തയ്യാറാക്കുന്നത്. അതിനായി നാന്നൂറ് ഗ്രാം കോളിഫ്‌ളവർ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം നല്ല ചൂടായ വെള്ളത്തിലിട്ടു കോളിഫ്‌ളവർ നന്നായി കഴുകി എടുക്കുക. ഇനി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, രണ്ട് പച്ചമുളകും ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.
ഇനി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വറ്റൽമുളക് ചതച്ചതും, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും, മുക്കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളക്പൊടി, മുക്കാൽ ടീസ്പൂൺ പെരിഞ്ജീരകം ചതച്ചതും, അഞ്ചു ടേബിൾ സ്പൂൺ മൈദയും, അഞ്ചു ടേബിൾ സ്പൂൺ കോൺഫ്ലോർ, ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കി മിക്‌സാക്കുക.
ഇനി ഒരു ടേബിൾ സ്പൂൺ ഉണക്കമുളകും, ചേർത്ത് ഇളക്കി അരിഞ്ഞു വെച്ചിട്ടുള്ള കോളിഫ്ളവറും ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. ശേഷം പതിനഞ്ച് മിനിറ്റോളം കോളിഫ്‌ളവർ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം മീഡിയം ചൂടായി വന്ന എണ്ണയിലേക്ക് മസാല മിക്‌സാക്കി വെച്ചിട്ടുള്ള കോളിഫ്‌ളവർ ചേർത്ത് കൊടുക്കുക.
ശേഷം നല്ല പോലെ ഫ്രൈ ആക്കി എടുക്കുക. എണ്ണയിലേക്ക് ഇട്ട ഉടനെ ഇളക്കരുത്. തിരിച്ചും മരിച്ചുമിട്ട് നല്ല പോലെ ഫ്രൈ ആക്കി എടുക്കുക. ശേഷം കുറച്ചു കറിവേപ്പില കൂടി എണ്ണയിൽ വറുത്തു കോളിഫ്ളവറിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോപി മഞ്ചൂരിയൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കോളിഫ്‌ളവർ ഫ്രൈ ആക്കി നോക്കണേ. ചോറിന്റെ കൂടെ വേറൊരു കറിയും ആവശ്യമില്ല.
