വെറും രണ്ട് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ബ്രേക്ഫാസ്റ്റ്.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് ഗോതമ്പ് മാവും സവാളയും. ഇവ രണ്ടും കൊണ്ട് വളരെ ടേസ്റ്റിയായ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം ഈ ബ്രേക്ഫാസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ രണ്ട് സവാള അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക. ശേഷം സവാള നന്നായി വഴറ്റി എടുക്കുക. എന്നിട്ട് വാടി വന്ന ഉള്ളിയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.

ഇനി നന്നായി വഴറ്റി എടുത്ത ഉള്ളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി, ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം മൂത്തു വന്ന മസാലയിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഇളക്കി മസാല വേവിക്കുക. ശേഷം മസാല ഡ്രൈ ആക്കി എടുക്കുക.ഇനി ഒരു ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറെച്ചെയായി വെള്ളവും ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക.

നല്ല ചൂട് വെള്ളത്തിൽ വേണം മാവിനെ കുഴച്ചെടുക്കാൻ. ശേഷം കുറച്ചു വലിയ ബോളുകളായി മാവിനെ ഉരുട്ടി എടുക്കുക. ശേഷം ഓരോ ബോളിനെയും കയ്യിൽ വെച്ച് പരത്തുക. ഇനി തയ്യാറാക്കി വെച്ച ഉള്ളി മസാല ഉള്ളിലായി വെച്ച് കൊടുക്കുക. ശേഷം ഒന്ന് കവർ ചെയ്തു ഉരുട്ടി പരത്തി എടുക്കുക. ഇനി ഓരോ പരത്തി എടുത്ത മാവിനേയും ആവിയിൽ വേവിക്കുക. പത്തു മിനിറ്റോളം വേവിക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ പലഹാരത്തെ പാനിലേക്ക് ഇട്ട് ഷാലോ ഫ്രൈ ചെയ്യുക.

വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. കുട്ടികളൊക്കെ ഇത് ഇഷ്ടത്തോടെ കഴിക്കും. കറികളൊന്നും വേണ്ടാതെ കഴിക്കാൻ പറ്റിയ ഒരു സ്പെഷ്യൽ ബ്രേക്ഫാസ്റ്റാണ് ഇത്. വളരെ പെട്ടന്ന് ചെയ്തെടുക്കാനും കഴിയും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇങ്ങനെ ഒരു ബ്രേക്ഫാസ്റ്റ് ആരും പ്രതീക്ഷിച്ചിട്ടേ കാണില്ല. ആവിയിൽ വേവിച്ചു മാത്രവും ഈ പലഹാരം കഴിക്കാവുന്നതാണ്. അല്ലെങ്കിൽ അല്ലാതെയും ഫ്രൈ ആക്കി കഴിക്കാം.

Leave a Reply

You cannot copy content of this page