egg

ഈ മുട്ട മസാലയുടെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ ഇങ്ങനേ മുട്ട മസാല ഉണ്ടാക്കൂ.

 

എന്നും ഒരേപോലെ മുട്ട കറി ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് കുരുമുളക് ഇട്ടു വരട്ടിയ മുട്ട മസാല ഒന്ന് തയ്യാറാക്കി നോക്കൂ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം നാല് മുട്ട പുഴുങ്ങി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി എണ്ണയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, മുട്ടയ്ക്ക് ആവശ്യമായ ഉപ്പ്, എന്നിവ ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം പുഴുങ്ങിയ മുട്ടയെ പകുതിയായി മുറിച്ച ശേഷം ഒന്ന് ടോസ്റ്റാക്കി എടുക്കുക.

രണ്ട് സൈഡും മൂത്തു വന്നാൽ കോരി മാറ്റുക. ശേഷം ആ എണ്ണയിലേക്ക് കാൽ ടീസ്പൂൺ ജീരകം,.മൂന്ന് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക, ശേഷം നല്ല പോലെ വഴറ്റി എടുത്ത സവാളയിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഇനി മൂന്ന് പച്ചമുളകും, കുറച്ചു കറിവേപ്പിലയും, രണ്ട് തക്കാളി വെള്ളം ചേർക്കാത്ത അരച്ചെടുത്ത പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് എണ്ണ തെളിയുന്നത് വരെ ഇളക്കി മിക്‌സാക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.

ഇനി നല്ല പോലെ മൂത്തു വന്ന മസാലയിലേക്ക് കാൽ ഗ്ലാസ് വെള്ളം ചേർത്ത് ഇളക്കി വറ്റിച്ചെടുക്കുക.ശേഷം ടോസ്റ്റാക്കി എടുത്ത മുട്ടയെ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം മുട്ടയുടെ മഞ്ഞ ഭാഗം പൊടിയാതെ മസാല മികസാക്കി എടുക്കുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് അടച്ചു വെച്ച് ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട മസാല റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഈ കറി തയ്യാറാക്കി നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply