ഗോതമ്പ് മാവും പച്ചക്കറികളും ചേർത്ത് ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ്

പുതുമയുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ വളരെ ടേസ്റ്റിയായ വ്യത്യസ്തമായ ഒരു ബ്രേക്ഫാസ്റ്റാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ഒരു കോഴിമുട്ട ചേർക്കുക. എന്നിട്ട് ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലും ചേർക്കുക. ശേഷം മുക്കാൽ ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിലേക്ക് മുക്കാൽ ടീസ്പൂൺ ഈസ്റ്റ് ചേർത്ത് നന്നായി കലക്കിയെടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് വെള്ളത്തിൽ നല്ല പോലെ മിക്‌സാക്കുക.

എന്നിട്ട് കലക്കിയെടുത്ത ഈ വെള്ളം കൂടി ഗോതമ്പ് മാവിലേക്ക് ചേർത്ത് നല്ല പോലെ കലക്കുക. ബാറ്റർ കലക്കിയെടുക്കുമ്പോൾ ഒരുപാട് ലൂസുമല്ല ഒരുപാട് കട്ടിയുമല്ല ആ ഒരു പരുവത്തിൽ വേണം മാവ് കലക്കിയെടുക്കാൻ. ശേഷം മാവിനെ അടച്ചു നാല് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. നാല് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പൊങ്ങി വന്നിട്ടുണ്ട്. ശേഷം ഈ പലഹാരത്തിൽ ച്ചേർക്കാനായി കുറച്ചു സവാള പൊടിയായി അരിഞ്ഞതും, കുറച്ചു ക്യാരറ്റ് പൊടിയായി അരിഞ്ഞതും, കുറച്ചു ക്യാപ്‌സിക്കം പൊടിയായി അരിഞ്ഞതും എടുക്കുക.

ശേഷം ഒരു ഉരുളക്കിഴങ്ങും കൂടി ഗ്രേറ്റാക്കി എടുക്കുക. ശേഷം കുറച്ചു മല്ലിയില കൂടി പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, ഒരുടീസ്പൂൺ ഉണക്കമുളക് ക്രഷ് ആക്കിയതും കൂടി എടുക്കുക. ശേഷം അരിഞ്ഞെടുത്ത എല്ലാ മിക്‌സും ഈ മാവിലേക്ക് ചേർത്തിളക്കുക. ശേഷം മാവിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് ബാറ്റർ നല്ല പോലെ ഇളക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് ഒരു തവൈ ഒഴിച്ച് പതിയെ പരത്തുക.

എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് ദോശ ചുട്ടെടുക്കുക. ഒരു സൈഡ് മൂത്തുവന്നാൽ പലഹാരം തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. എല്ലാ മാവ് കൊണ്ടും പലഹാരം ഇതുപോലെ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹെൽത്തിയായ പലഹാരം തയ്യാറായിട്ടുണ്ട്. പച്ചക്കറികളൊക്കെ കഴിക്കാത്ത കുട്ടികൾക്ക് ഇതൊരു ഹെൽത്തി ബ്രേക്ഫാസ്റ്റാണ്. എല്ലാവരും ഉറപ്പായും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page