ഇന്ന് നമുക്ക് പഴംപൊരി കൊണ്ട് ഇത് വരെ ആരും കഴിച്ചിട്ടില്ലാത്ത ഒരു അടിപൊളി ടേസ്റ്റി റെസിപ്പിയാണ് ഇന്ന് പരിചയപ്പടുത്തുന്നത്. അപ്പോൾ നമുക്കു നോക്കാം എങ്ങനെയാണു ഈ റെസിപ്പി ഉണ്ടാക്കുന്നത് എന്ന്. അതിനായി അര കപ്പ് മൈദയും, അര കപ്പ് അരിപ്പൊടിയും, ആവശ്യത്തിന് പഞ്ചസാരയും, ഒരു പിഞ്ച് ഉപ്പും, ഒരു മുട്ടയും, കുറച്ചു കറിവേപ്പില പൊടിച്ചതും, ഒരു പിഞ്ച് മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കലക്കി എടുക്കുക.
ഇനിയൊരു പിഞ്ച് ഏലക്ക പൊടിച്ചതും ചേർത്ത് കൊടുക്കുക. ഇനി പഴം ചെറിയ പീസുകളാക്കി അരിഞ്ഞെടുക്കുക. ശേഷം മാവിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം തൊലി കളഞ്ഞെടുത്ത കപ്പലണ്ടി രണ്ടായി പൊളിച്ച ശേഷം മാവിൽ മുക്കിയിട്ട പഴത്തെ ഓരോന്നായി കപ്പലണ്ടിയിൽ കോട്ട് ചെയ്യുക. ശേഷം എണ്ണ ചൂടാക്കായി അടുപ്പിലേക്ക് വെക്കുക. എന്നിട്ട് നല്ല ചൂടായി വന്ന എണ്ണയിലേക്ക് ഈ കപ്പലണ്ടിയിൽ കോട്ട് ചെയ്ത പഴത്തെ ഇട്ടു കൊടുക്കുക.
എന്നിട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം സെർവ് ചെയുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴം പൊരി ഇങ്ങനേ ഒന്ന് ഉണ്ടാക്കി നോക്കണേ. ഒരു പ്രത്യേക ടേസ്റ്റിലുള്ള പഴംപൊരിയാണ് ഇത്. ഷെഫ് ഷെമീംസ് വേറെയ്റ്റ്സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
