ഏത് ഊണിനും നമുക്ക് കൂടെ കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു ആഹാരമാണ് അച്ചാർ. ഒത്തിരി സാധനങ്ങൾ വെച്ച് നമുക്ക് അച്ചാർ തയ്യാറാക്കാൻ കഴിയും. എന്നാൽ അച്ചാറിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു അച്ചാറ് ഏതെന്ന് ചോദിച്ചാൽ അത് മാങ്ങാ അച്ചാർ തന്നെയാണ്. മാങ്ങാ അച്ചാർ തന്നെ നമുക്ക് പല രീതിയിൽ ഉണ്ടാക്കാൻ കഴിയും. അപ്പോൾ ഇന്ന് നമുക്കൊരു മാങ്ങാ അച്ചാർ പരിചയപ്പെട്ടാലോ. അതെ വിനാഗിരി ഒട്ടും തന്നെ ചേർക്കാതെയാണ് ഈ മാങ്ങാ അച്ചാർ തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ ഇനി എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നത് എന്ന് നോക്കാം. തൊലി കയർപ്പില്ലാത്ത നല്ല പുളിപ്പുള്ള മാങ്ങയാണ് ഈ അച്ചാറിടാനായി വേണ്ടത്. ഇനി ഒരു മൂന്നു മാങ്ങാ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് മൂന്നു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി ഒരു നാല് മണിക്കൂറെങ്കിലും ഈ മാങ്ങയെ ഒന്ന് ഉപ്പിലിട്ടു വെക്കുവാൻ ശ്രദ്ധിക്കുക. ശേഷം നല്ല പോലെ ഉപ്പ് പിടിച്ചു മാങ്ങയിൽ നിന്നൊക്കെ നല്ല പോലെ വെള്ളമൊക്കെ ഇറങ്ങി മാങ്ങാ സെറ്റായി വന്നിട്ടുണ്ട്. ഇനി ഈ മാങ്ങയിലേക്ക് തന്നെ വറുത്തു പൊടിച്ചെടുത്ത ഉലുവയിൽ നിന്നും രണ്ട് ടീസ്പൂൺ മാങ്ങയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കായത്തിന്റെ പൊടി ഒന്നര റ്റീസ്പൂണോളം ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു സോസ് പാൻ അടുപ്പിലേക്ക് വെച് കൊടുക്കുക. പാനിലേക്ക് ഒരു അഞ്ചര ടേബിൾ സ്പൂണോളം നല്ലെണ്ണ ചേർത്ത് കൊടുക്കുക. ഇനി എണ്ണ ഒന്ന് ചൂടായി വന്നാൽ ഒന്നര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഇനി കടുക് ഒന്ന് പൊട്ടി വന്നാൽ ലോ ഫ്ളൈമിലിട്ട ശേഷം മൂന്നു ടീ സ്പൂൺ കാശ്മീരി മുളക്പൊടിയും ഒരു ടീ സ്പൂണോളം സാദാ മുളക്പൊടിയും ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ചൂടായി വന്ന പൊടിയും എണ്ണയും ഈ അരിഞ്ഞെടുത്ത മാങ്ങയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ മിക്‌സാക്കി എടുക്കുക.
ഇത്രേയുള്ളൂ നമ്മുടെ നല്ല ടേസ്റ്റി ആയിട്ടുള്ള അച്ചാർ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ ഈ അച്ചാർ ഒട്ടും തന്നെ വിനെഗർ ചേർക്കാതെ ഉണ്ടാക്കിയതാണ്. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
