വീട്ടിലുള്ള കുറച്ചു ചേരുവകൾ കൊണ്ട് പ്രതീക്ഷിക്കാത്ത രുചിയിലൊരു പുഡ്ഡിംഗ്

ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് പുഡ്ഡിംഗ്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ളതും കാണാൻ നല്ല ഭംഗിയായിട്ടുള്ളതുമായ ഒരു പുഡിങ് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അര ലിറ്റർ പാല് ചേർത്ത് കൊടുക്കുക. ശേഷം പാലിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കുക. നല്ലപോലെ തിളച്ചു വന്ന പാലിനെ ലോ ഫ്ളൈമിലിട്ട് നല്ലപോലെ പകുതിയായി വറ്റിച്ചെടുക്കുക.

കുറുകി വന്ന പാലിനെ അടുപ്പിൽ നിന്നും മാറ്റുക. ഇനി ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര മെൽറ്റായി ഒരു ബ്രൗൺ കളറായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഏത് പാത്രത്തിലാണൊ ഈ പുഡ്ഡിംഗ് സെറ്റാക്കുന്നത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി കാൽക്കപ്പ് ചവ്വരി എടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക.

വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ കാൽക്കപ്പ് ചവ്വരി ചേർത്ത് നല്ലപോലെ വേവിക്കുക. ചവ്വരി ഗ്ലാസ് പോലെ ആയി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു പച്ചവെള്ളവും ചേർത്ത് കഴുകിയെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് 2 കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. എന്നിട്ട് അതിനൊപ്പം മുക്കാൽ ടീസ്പൂൺ വാനില എസൻസും കൂടി ചേർക്കുക, എന്നിട്ട് നല്ലപോലെ അടിച്ചെടുക്കുക. ശേഷം നേരത്തെ വറ്റിച്ചെടുത്തിട്ടുള്ള പാല് മുട്ട മിക്സിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കുക. ശേഷം അതിനൊപ്പം ഒരു നുള്ള് ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. എന്നിട്ട് നേരത്തെ വേവിച്ച് കഴുകി വെച്ചിട്ടുള്ള ചവ്വരി ചേർത്തിളക്കുക. ശേഷം ഈ മിക്സിനെ കാരമൽ ഒഴിച്ച് വെച്ചിരിക്കുന്ന ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്തു ആവിയിൽ വേവിച്ചെടുക്കുക. എന്നിട്ട് 35 മിനിട്ടോളം ആവിയിൽ വേവിച്ചെടുക്കുക. 35 മിനിറ്റ് ആയപ്പോൾ പലഹാരം നല്ലപോലെ വെന്തു വന്നിട്ടുണ്ട്.

ശേഷം നല്ലപോലെ തണുത്തു വരുമ്പോൾ വേറൊരു പാത്രത്തിലേക്ക് മാറ്റി ചെറിയ പീസുകളായി മുറിച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള പുഡ്ഡിംഗ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പുഡിങ് ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page