നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് ഓറഞ്ച്. ശരീര ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഫ്രൂട്ട്. എന്നാൽ ഇന്ന് നമുക്ക് ഈ ഓറഞ്ച് കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ എടുക്കുക. ശേഷം ഒന്നര കപ്പ് പാൽ എടുക്കുക. അതിൽ നിന്നും കുറച്ചു മാത്രം കോൺ ഫ്ലോറിലേക്ക് ചേർത്ത് കട്ടയില്ലാതെ കലക്കുക. ശേഷം ബാക്കിയുള്ള പാൽ ഒരു സോസ് പാനിലേക്ക് ഒഴിച്ച് അടുപ്പിലേക്ക് വെക്കുക.
ശേഷം പാലിലേക്ക് കോൺ ഫ്ലോർ മിക്സ് ചേർത്ത് ഇളക്കുക. ലോ ഫ്ളൈമിലിട്ട് വേണം പാലിനെ ഇളക്കാൻ. ശേഷം കാൽ കപ്പ് ഷുഗർ ആഡ് ചെയ്യുക. ഇനി കൈ വിടാതെ ഇളക്കുവാൻ മറക്കരുത്. ഇനി ഒന്ന് കുറുകി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം ഒന്നര ടേബിൾ സ്പൂൺ ഫ്രഷ് ഓറഞ്ചു ജ്യൂസ് പാലിലേക്ക് ചേർക്കുക. ശേഷം ഒരു ടീസ്പൂൺ ഓറഞ്ചിന്റെ തൊലി ഗ്രേറ്റാക്കിയ ശേഷം പാലിലേക്ക് ചേർക്കുക. ശേഷം പെട്ടന്ന് തന്നെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് കുറച്ചു നെയ്യ് തടകിയ ശേഷം പുഡ്ഡിംഗ് മിക്സ് ചൂടോടുകൂടി ഒഴിച്ച് സെറ്റാക്കുക.
ശേഷം ഒരു മണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെച്ച് സെറ്റാക്കുക. ഇനി ഒരു സോസ് പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് കൊടുക്കുക. ശേഷം ഒരു കപ്പ് ഓറഞ്ചു ജ്യൂസ് വെള്ളം ചേർക്കാതെ ഫ്രഷായി അടിച്ചെടുത്തത് അര കപ്പോളം കോൺ ഫ്ലോർ പൗഡറിലേക്ക് ചേർത്ത് കട്ടയില്ലാതെ ഇളക്കുക. ശേഷം ബാക്കിയുള്ള ഓറാഞ്ജ് ജ്യൂസും ഇതുപോലെ ചേർത്ത് യോജിപ്പിക്കുക. ഇനി അടുപ്പിലേക്ക് വെച്ച് ഓറാഞ്ജ് ജ്യൂസും കോൺ ഫ്ലോർ മിക്‌സും കുറുക്കി എടുക്കുക. ശേഷം നേരത്തെ സെറ്റാകാൻ വെച്ചിരുന്ന പാൽ മിക്സിന്റെ മുകളിലായി ഈ ഓറാഞ്ജ് മിക്സ് ഒഴിച്ച് കൊടുക്കുക.
ശേഷം മൂന്നു മണിക്കൂറോളം പുഡിങ്ങിനെ ഫ്രിഡ്ജിലേക്ക് വെച്ച് സെറ്റാക്കി എടുക്കുക. മൂന്നു മണിക്കൂറായപ്പോൾ പുഡ്ഡിംഗ് സെറ്റായി കിട്ടിയിട്ടുണ്ട്. വളരെ ടേസ്റ്റിയായ കിടിലൻ പുഡിങ്ങാണ് ഇത്. ഈ സമയം ഓറഞ്ചിന്റെ സീസൺ ആയതു കൊണ്ട് തന്നെ ഓറഞ്ചു എല്ലാ വീട്ടിലും കാണുകയും ചെയ്യും. അപ്പോൾ തീർച്ചയായും ഈ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. ചൈന ഗ്രാസ്സോ ജെലാറ്റിനോ ഒന്നും തന്നെ ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ ആവശ്യമില്ല. വളരെ ഹെൽത്തിയായ ഒരു പുഡ്ഡിംഗ് കൂടിയാണ് ഇത്.
