മുട്ട ഇല്ലാതെ ബ്രെഡ് കൊണ്ട് ഒരു അടിപൊളി സാൻവിച്ച് ഉണ്ടാക്കിയാലോ. തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഈ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സവാള ചെറിയ പീസുകളായി മുറിക്കുക. ശേഷം സവാളയിലേക്ക് രണ്ട് പച്ചമുളകും, ഒരു ടേബിൾ സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞതും, പാകത്തിനുള്ള ഉപ്പും അര ടീസ്പൂൺ കുരുമുളക്പൊടിയും, ചേർത്ത് നന്നായി മിക്സാക്കുക.
ഇനി ഒരു ചെറിയ തക്കാളി കുരു കളഞ്ഞ ശേഷം ചെറിയ പീസുകളായി മുറിക്കുക. ശേഷം അതും ഇതിനൊപ്പം ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവ് എടുക്കുക. ഇനി അതിനൊപ്പം കാൽ കപ്പ് മൈദയും, കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, മാവിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചു സാദാരണ വെള്ളം ചേർത്ത് മാവിനെ കുറച്ചു കട്ടിയുള്ള ബാറ്ററായി കലക്കി എടുക്കുക. ഇനി ഒരു ഏഴ് പീസ് ബ്രെഡ് എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം ഓരോ ബ്രെഡും ബാറ്ററിൽ മുക്കി എണ്ണയിലേക്ക് വെക്കുക.
ശേഷം നേരത്തെ തയ്യാറാക്കി വെച്ച ഉള്ളി തക്കാളി മിക്സ് ബ്രെഡിന്റെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിലിട്ട് ബ്രെഡ് മൂപ്പിച്ചെടുക്കുക. ഇനി ഒരു സൈഡ് മൂത്തു വന്നാൽ ബ്രെഡ് തിരിച്ചിട്ട് മൊരിച്ചെടുക്കുക. ശേഷം എല്ലാ ബ്രെഡിനേയും ഇതുപോലെ ബാറ്ററിൽ മുക്കി പൊരിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടയില്ലാതെ ചെയ്തെടുക്കാൻ പറ്റുന്ന കിടിലൻ സാൻഡ്വിച്ച് തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. തിരക്കുള്ള ദിവസങ്ങളിൽ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന കിടിലൻ ബ്രേക്ഫാസ്റ്റാണ് ഇത്.
