ഇന്ന് നമുക്ക് നല്ല ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. വീട്ടിലുള്ള വളരെ കുറച്ച് ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ശർക്കര ഒരു സോസ് പാനിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഉരുക്കിയെ ടുക്കുക. ശേഷം നല്ലപോലെ ഉരുകി വന്ന ശർക്കരയെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.
ഇനിയൊരു രണ്ട് ചെറുപഴം തൊലികളഞ്ഞ് നല്ലപോലെ ഉടച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത പഴത്തിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അര കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും, ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക. എന്നിട്ട് കുറേശ്ശെയായി ശർക്കര പാനി ചേർത്ത് ഇളക്കി യെടുക്കുക. ചപ്പാത്തിയെക്കാൾ കുറച്ചുകൂടി ലൂസുള്ള മാവ് വേണം ഈ പലഹാരത്തിനായി എടുക്കേണ്ടത്. മാവ് കുറച്ചു കൂടുതൽ യൂസായിപോയി അതുകൊണ്ട് തന്നെ കാൽക്കപ്പ് അരിപ്പൊടി കൂടി ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക.
ശേഷം ഒരു വാഴയില വാട്ടിയെടുക്കുക. എന്നിട്ട് ഇലയെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു സ്പൂൺ മാവ് വീതം ഇലയിലേക്ക് വച്ച് കൊടുക്കുക. എന്നിട്ട് ഉരുട്ടിയെടുക്കുക. ശേഷം ഒരു തവണ ചുരുട്ടിയ ശേഷം ഒരു തവി മാവ് കൂടി അടുത്ത റോളിലായി വച്ചു കൊടുക്കുക. എന്നിട്ട് ഉരുട്ടിയെടുക്കുക. ശേഷം ഒരു സോസ് പാനിലേക്ക് വെള്ളം തിളക്കാനായി വെക്കുക. ശേഷം തിളച്ച വെള്ളത്തിന്റെ മുകളിലേക്ക് ഒരു തട്ട് വച്ച് കൊടുക്കുക. എന്നിട്ട് തട്ടിന്റെ മുകളിലേക്ക് തയ്യാറാക്കി എടുത്തിട്ടുള്ള പലഹാരം വച്ചു കൊടുക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക.
മീഡിയം ഫ്ളൈമിൽ 25 മിനിട്ടോളം അടച്ചുവെച്ച് വേവിക്കുക. 25 മിനിറ്റായപ്പോൾ പലഹാരം നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം നല്ലപോലെ വെന്തു വന്ന പലഹാരം ഒരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും നല്ല രുചികരമായിട്ടുള്ളതുമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
