ഇന്ന് നമുക്ക് തണ്ണിമത്തൻറെ തോട് കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ജ്യൂസ് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചികരമായിട്ടുള്ളതുമായ ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു തണ്ണി മത്തൻ എടുക്കുക. ശേഷം അതിൻറെ ചുവന്ന ഭാഗം മുറിച്ചു മാറ്റുക. ശേഷം തണ്ണിമത്തൻറെ പുറമേ കാണുന്ന കട്ടിയുള്ള ഭാഗം മുറിച്ചു മാറ്റുക. ശേഷം അതിനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത പീസുകളെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ഏലക്കയും, തിളപ്പിച്ചാറിയ ഒരു കപ്പ് പാലും ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല സ്മൂത്തായി മിക്സിയിൽ അടിച്ചെടുക്കുക. നല്ല സ്മൂത്തായി അടിച്ചെടുത്ത മിക്സിനെ മാറ്റിവെക്കുക. ശേഷം രണ്ട് സെർവിങ് ഗ്ലാസെടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു തണ്ണിമത്തൻ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. എന്നിട്ട് തയ്യാറാക്കി എടുത്തിട്ടുള്ള ജ്യൂസിനെ അതിലേക്ക് ഒഴിച്ച് കൊടുക്കുക.
ശേഷം മുകളിലായി കുറച്ച് ഡേറ്റ്സ് ചെറുതായരിഞ്ഞത്, കുറച്ച് നാറ്റ്‌സ് ചെറുതായി അരിഞ്ഞതും, കുറച്ച് ഐസ്ക്യൂബ്സും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള തണ്ണിമത്തൻറെ തോട് കൊണ്ട് തയ്യാറാക്കിയ ജ്യൂസ് തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ജ്യൂസാണിത്. എല്ലാവരും ഈ രീതിയിൽ ഒരു ജ്യൂസ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
