നിങ്ങൾ മുട്ടയപ്പം കഴിച്ചിട്ടുണ്ടോ. കണ്ണൂർ സ്പെഷ്യൽ പലഹാരമാണ് ഇത്. അപ്പോൾ നമുക്ക് ഇത് അരിപ്പൊടി കൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർക്കുക. വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടി എടുക്കാവുന്നതാണ്. ശേഷം ജാറിലേക്ക് അര കപ്പ് ചോറും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.
ഇനി കുറച്ചു കട്ടിയിൽ അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മാവ് ലൂസാക്കി എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി രണ്ട് നുള്ളു ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇളക്കുക. ഇനി നമുക്ക് ഇത് ചുട്ടെടുക്കാം. അതിനായി ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ അര ഭാഗത്തോളം ഓയിൽ ഒഴിക്കുക. ശേഷം ഓയിൽ നന്നായി ചൂടാക്കുക.
ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ കുഴിയിലും ഈമാവിനെ ഒഴിച്ച് കൊടുക്കുക. എന്നിട്ട് മുട്ടയപ്പം ഒരു സൈഡ് മൂത്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് സൈഡും മൂപ്പിച്ചു കോരുക. എല്ലാ മാവും ഇതുപോലെ മുട്ടയപ്പം തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സിമ്പിളായ മുട്ടയപ്പം തയ്യാറായിട്ടുണ്ട്. രാവിലെ കാപ്പിക്കും വൈകുന്നേരങ്ങളിൽ ഡിന്നറായും ഈ ബ്രേക്ഫാസ്റ്റ് സൂപ്പറാണ്. എല്ലാവരും ഉറപ്പായും ഈ ബ്രേക്ഫാസ്റ്റ് ട്രൈ ചെയ്തു നോക്കണേ.
