നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് ബീഫ് റോസ്റ്റ്. എന്നാൽ പലരും വ്യത്യസ്തമായ രീതിയിലാണ് ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇന്ന് ഒരു അടിപൊളി ബീഫ് റോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് ചെറിയ ഉള്ളിച്ചേർക്കുക. ശേഷം അതിനൊപ്പം പതിനഞ്ച് പീസ് വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, ഒരു മീഡിയം സവാള കൊത്തിയരിഞ്ഞതും, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ പെരിഞ്ജീരകം, കാൽ ടീസ്പൂൺ ജീരകം എന്നിവ ചേർക്കുക.
ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി, ഇത് അരച്ചെടുക്കാൻ പാകത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അഞ്ചു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അരച്ച് വെച്ചിട്ടുള്ള പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം നന്നായി വഴറ്റുക. ഈ മസാലയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞു വരുന്നത് വരെ മസാല ഇളക്കി കൊടുക്കുക.
ശേഷം മസാല അടുപ്പിൽ നിന്നും മാറ്റുക. എന്നിട്ട് ഒരു കിലോ ബീഫ് വൃത്തിയാക്കിയ ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് ബീഫിലേക്ക് ആവശ്യത്തിന് ഉപ്പും, വരട്ടിയെടുത്ത മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ കപ്പ് വെള്ളവും, കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം കുക്കർ അടച്ചു വെച്ച് ഹൈ ഫ്ളൈമിൽ എട്ട് ഫിസിൽ വരുന്നത് വരെ നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം അര കപ്പ് തേങ്ങാകൊത്തും എണ്ണയിലേക്ക് ചേർത്ത് ഇളക്കുക.
ഇനി തേങ്ങാ ബ്രൗൺ കളർ ആകുമ്പോൾ രണ്ട് തണ്ട് കറിവേപ്പിലയും, വേവിച്ചു വെച്ചിട്ടുള്ള ബീഫും ചേർത്ത് ഇളക്കുക. ശേഷം ഹൈ ഫ്ളൈമിൽ ബീഫിനെ ഇളക്കി ഇളക്കി റോസ്റ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ബീഫ് റോസ്റ്റാക്കി നോക്കണേ. ചോറിനും പലഹാരങ്ങൾക്കും എല്ലാം ഒപ്പം കഴിക്കാൻ വളരെ ടേസ്റ്റിയാണ് ഈ ബീഫ് റോസ്റ്റ്. ഇനി ഒരുവട്ടമെങ്കിലും ബീഫ് റോസ്റ്റ് ഈ രീതിയിൽ ട്രൈ ചെയ്തു നോക്കൂ.
