മീനും പച്ചക്കറികളും ഇല്ലെങ്കിൽ എന്ത് കറി വെക്കുമെന്ന് ആശങ്കപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു കിടിലൻ റെസിപ്പി തയ്യാറാക്കിയാലോ. ഉള്ളി കൊണ്ടാണ് ഈ കിടിലൻ റെസിപ്പി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മുന്നൂറ്റി അൻപത് ഗ്രാം ഉള്ളി തൊലി കളഞ്ഞു നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലി ചേർക്കുക. അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകവും ചേർത്ത് മുപ്പത് സെക്കൻഡോളം ചൂടാക്കി എടുക്കുക.
ശേഷം ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ കടുകും ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് ഒന്ന് പൊട്ടിച്ചെടുക്കുക. ശേഷം എല്ലാം മൂത്തു വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ശേഷം ചൂടാറി വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം പാനിലേക്ക് അര ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പ് ചേർത്ത് പൊട്ടിക്കുക.
ഇനി നേരത്തെ വൃത്തിയാക്കി വെച്ചിട്ടുള്ള ചെറിയ ഉള്ളി ചേർത്ത് ഇളക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് ഉള്ളി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ കായം, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി രണ്ട് നാരങ്ങയുടെ നീര് ചേർത്ത് ഇളക്കുക. ഇനി ഒരു മിനിറ്റോളം നാരങ്ങാ നീര് ചേർത്ത് ഇളക്കിയ ശേഷം കുറച്ചു ഉപ്പും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ പൊടിച്ചു വെച്ച കടുകിന്റെയും ജീരകത്തിന്റെയും മിക്സ് ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ശർക്കര കൂടി ചേർത്ത് ഇളക്കുക.
ഇനി മധുരം കുറവായി തോന്നുന്നു എങ്കിൽ ഒരു ടീസ്പൂൺ ശർക്കര കൂടി ചേർത്ത് ഇളക്കുക. ഇനി ഒരു മിനിറ്റോളം നന്നായി ഇളക്കിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഉള്ളി മസാല തയ്യാറായിട്ടുണ്ട്. ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഈ കറി വളരെ ടേസ്റ്റിയാണ്. എല്ലാവരും ഇങ്ങനെ ഒന്ന് ഉള്ളി മസാല തയ്യാറാക്കി നോക്കണേ. ആവശ്യത്തിന് പുളിയും എരിവും മധുരവുമെല്ലാം ചേർത്തിട്ടാണ് ഈ മസാല തയ്യാറാക്കി ഇരിക്കുന്നത്.
