മിക്കവാറും വീടുകളിലും എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് റവയും പാലും. എന്നാൽ ഇന്ന് ഈ റവയും പാലും കൊണ്ട് ഒന്നൊന്നര ടേസ്റ്റിലൊരു പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പായസം ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ പായസം കൂടിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കാൽ കപ്പ് വറുത്ത റവ ചേർത്ത് ഇളക്കുക.
എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് ഒരു മിനിറ്റോളം നെയ്യിൽ റവ വറുത്തെടുക്കുക. ശേഷം മൂത്തു വന്ന റവയിലേക്ക് അര ലിറ്റർ പാൽ ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ ഇളക്കി പാൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ റവ കുറുകി വരുന്നതാണ്. ശേഷം പാലിലേക്ക് നാല് അല്ലി ഏലക്ക ചതച്ചതും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം പായസത്തിലേക്ക് ആവശ്യത്തിന് മധുരം ചേർത്തിളക്കുക. ശേഷം പായസം കുറുകി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക.
എന്നിട്ട് മറ്റൊരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് അര കപ്പ് ക്യാരറ്റ് പൊടിയായി അരിഞ്ഞത് ചേർത്ത് വറുക്കുക. ശേഷം വറുത്തെടുത്ത ക്യാരറ്റിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും കൂടി ചേർത്ത് നെയ്യിൽ വറുക്കുക. ശേഷം എല്ലാം നല്ല പോലെ മൂത്തുവന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു പായസത്തിലേക്ക് ചേർക്കുക.
ശേഷം പായസത്തിലേക്ക് ക്യാരറ്റ് മിക്‌സും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പാൽ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും തീർച്ചയായും ഈ പായസം ട്രൈ ചെയ്തു നോക്കണേ. ഇഫ്താറിന് കുറച്ചു വിരുന്നുകാരൊക്കെ ഉണ്ടെങ്കിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ പായസം തയ്യാറാക്കി ഇരിക്കുന്നത്.
