ചൂട് ചോറിനൊപ്പം ഒന്നൊന്നര ടേസ്റ്റിലൊരു വറുവൽ

ഒരുപാട് പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. എത്രത്തോളം ക്യാരറ്റ് കഴിക്കുന്നതും ഏറെ നല്ലതാണ്. എന്നാൽ ഈ രീതിയിൽ ക്യാരറ്റ് തയ്യാറാക്കുകയാണെങ്കിൽ എല്ലാവരും ഇഷ്ടത്തോടെ ക്യാരറ്റ് ആസ്വദിച്ചു കഴിക്കുന്നതായിരിക്കും. അപ്പോൾ നമുക്ക് ഈ കിടിലൻ ക്യാരറ്റ് റെസിപ്പി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് ക്യാരറ്റ് കുറച്ചു ചരിവോടുകൂടി വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം അരിഞ്ഞെടുത്ത ക്യാരറ്റിനെ നല്ല പോലെ കഴുകി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക.

ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ കാൽ ടീസ്പൂൺ ചെറിയ ജീരകം കൂടി എണ്ണയിൽ പൊട്ടിച്ചെടുക്കുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം വാടിവന്ന സവാളയിലേക്ക് ഒരുടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.

ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ മുളക്പൊടിയും, രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, മുക്കാൽ കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. മുപ്പത് സെക്കൻഡോളം മസാല നല്ല പോലെ തിളച്ചുവന്നാൽ അരിഞ്ഞുവെച്ചിട്ടുള്ള ക്യാരറ്റ് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ക്യാരറ്റ് വേവിക്കുക. ലോ ഫ്ളൈമിൽ വെച്ച് ക്യാരറ്റ് അഞ്ചു മിനിറ്റോളം അടച്ചു വെച്ച് വേവിക്കുക.

ശേഷം അഞ്ചു മിനിറ്റായപ്പോൾ ക്യാരറ്റ് നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ക്യാരറ്റിലേക്ക് അരടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും അര മുറി നാരങ്ങയുടെ നീരും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ക്യാരറ്റ് വറുവൽ തയ്യാറായിട്ടുണ്ട്. ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ ടേസ്റ്റിയായ ഒരു വറുവലാണ് ഇത്. എല്ലവരും ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page