മത്തങ്ങ കൊണ്ട് ഇത്രയും ടേസ്റ്റിലൊരു പായസമോ ?

ഇന്ന് നമുക്ക് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ. മത്തങ്ങാ കൊണ്ടാണ് വളരെ ടേസ്റ്റിയായ ഈ പായസം തയ്യാറാക്കുന്നത്. മിക്കവാറും പേർക്കും ഇഷ്ടമില്ലാത്ത ഒരു വെജിറ്റബിളാണ് മത്തങ്ങാ. എന്നാൽ ഈ മത്തങ്ങാ കൊണ്ട് പായസം ഉണ്ടാക്കിയാൽ വളരെ ടേസ്റ്റിയാണ്. മത്തങ്ങാ വെച്ചിട്ടാണ് പായസം തയ്യാറാക്കിയത് എന്ന് അറിയാനേ പറ്റില്ല. അതിനായി രണ്ട് പീസ് മത്തങ്ങാ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മത്തങ്ങയെ വേവിച്ചെടുക്കാനായി ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് അതിനൊപ്പം ഒന്നര കപ്പ് വെള്ളവും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി അടച്ചു വെച്ച് മത്തങ്ങാ വേവിക്കുക. നല്ല പോലെ വേവിച്ചെടുത്ത മത്തങ്ങയെ ഫ്ളയിം ഓഫ് ചെയ്യാം. എന്നിട്ട് ചൂടാറാനായി മാറ്റി വെക്കുക. ഇനി ഒരു പാനിൽ ഒരു പിടി അരി നല്ല പോലെ കഴുകിയ ശേഷം പാനിലേക്ക് ചേർക്കുക. ശേഷം അരി വേവാനുള്ള വെള്ളവും ചേർത്ത് അരി വേവിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത ചോറും ചൂടാറാനായി വെക്കുക. ശേഷം മത്തങ്ങയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ഇനി കാൽകപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് കൊടുക്കുക.

ഇനി മിക്സിയുടെ ജാറിലേക്ക് മത്തങ്ങാ നേരത്തെ വേവിച്ചെടുത്ത വെള്ളം കൂടി ചേർത്ത് മത്തങ്ങാ നല്ല പോലെ അരച്ചിട്ട് എടുക്കുക. ഇനി പായസം ഉണ്ടാക്കാനുള്ള പാത്രത്തിലേക്ക് മത്തങ്ങാ മിക്സ് ഒഴിക്കുക. ശേഷം വേവിച്ചെടുത്ത ചോറ് മിക്സിയുടെ ജാറിലിട്ടു ഒന്ന് കറക്കിയ ശേഷം അത് മത്തങ്ങാ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ ഇളക്കിയ ശേഷം അര ലിറ്റർ പശുവിൻ പാലും ചേർത്ത് ഇളക്കുക. ഇനി മധുരം കുറവാണ്‌ എന്ന് തോന്നിയാൽ രണ്ട് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് ഇളക്കുക. ശേഷം പായസം നല്ല പോലെ ഇളക്കി വേവിക്കുക.

ഇനി അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി പായസം പാകത്തിന് കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ഇനി രണ്ട് നുള്ളു ഉപ്പും ചേർത്ത് ഇളക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ നെയ്യിലേക്ക് കുറച്ചു തേങ്ങാകൊത്തും, നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക. എന്നിട്ട് ആ നെയ്യോടുകൂടി പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം പായസം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മത്തങ്ങാ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മത്തങ്ങാ കൊണ്ട് പായസം തയ്യാറാക്കി നോക്കണേ. തികച്ചും വ്യത്യസ്തമായ ഒരു പായസമാണ് ഇത്.

Leave a Reply

You cannot copy content of this page