പെരി പെരി ചിക്കനാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

മന്തി എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ പെരി പെരി മന്തി റെസിപ്പി ആയാലോ. വളരെ ടേസ്റ്റിയായ ഈ മന്തി പെരി പെരി സോസ് തയ്യാറാക്കിയ ശേഷം ചിക്കനിലും ചോറിലും ചേർത്തിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ വലിയ പീസുകളായി മുറിച്ചെടുത്ത ശേഷം അതിനെ നല്ലപോലെ വരഞ്ഞെടുക്കുക. ശേഷം പെരി പെരി സോസ് തയ്യാറാക്കാം.

അതിനായി 15 വറ്റൽമുളക് നല്ലപോലെ കഴുകിയ ശേഷം അര മണിക്കൂറോളം ചൂടുവെള്ളത്തിൽ കുതിർത്തി എടുക്കുക. എന്നിട്ട് മുളകിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം 10 അല്ലി വെളുത്തുള്ളിയും, കാൽ കപ്പ് മല്ലിയിലയും, ഒരു നാരങ്ങയുടെ നീരും, കാൽ കപ്പ് ഓയിലും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത സോസിനെ വരഞ്ഞു വെച്ചിട്ടുള്ള ചിക്കനിൽ തേച്ചു പിടിപ്പിക്കുക. ശേഷം 3 മണിക്കൂർ വരെ ചിക്കൻ ഫ്രിഡ്ജിലേക്ക് അടച്ചുവെക്കുക.

ശേഷം ചിക്കൻ ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് 3 കപ്പ് സെല്ല ബസുമതി റൈസ് അര മണിക്കൂറോളം വെള്ളത്തിലിട്ട് വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് രണ്ട് പട്ടയും, 3 ഏലക്കായും, 4 ഗ്രാമ്പുവും, 2 ബേ ലീഫും, അര ടേബിൾ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം ഒരു വലിയ സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം നേരത്തെ ബാക്കി വെച്ചിട്ടുള്ള സോസ് മുഴുവനായും ഈ മസാലയിലേക്ക് ചേർത്ത് വഴറ്റുക.

എന്നിട്ട് എണ്ണ തെളിഞ്ഞുവന്നാൽ കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള അരി ചേർത്ത് ഇളക്കുക. ശേഷം ഒരു മാഗി ചിക്കൻ ക്യൂബും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം നാലര കപ്പ് വെള്ളം നല്ലപോലെ തിളച്ചുവന്നിട്ടുണ്ട്. ആ വെള്ളം അരിയിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് അടച്ചുവെച്ചു അരി പാകത്തിന് വേവിച്ചെടുക്കുക. ശേഷം ചിക്കൻ പാകത്തിന് വെന്തുവന്നിട്ടുണ്ട്. ശേഷം വെന്തുവന്ന ചോറിലേക്ക് ഈ ചിക്കൻ പീസുകൾ വെച്ച് കൊടുക്കുക.

ശേഷം ഒരു സ്റ്റീൽ ബൗൾ കൂടി പാത്രത്തിന്റെ ഒരു സൈഡിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു ചാർക്കോൾ കത്തിച്ചു വെക്കുക. ശേഷം കുറച്ചു ഓയിൽ അതിലേക്ക് ഒഴിക്കുക. എന്നിട്ട് പെട്ടന്ന് തന്നെ അടച്ചു വെക്കുക. ചിക്കനും ചോറിനും ഒരു സ്‌മോക്കി ഫ്ലേവർ കിട്ടാനായാണ് അങ്ങനെ ചെയ്യുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായ പെരി പെരി ചിക്കൻ തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ചോറാണിത്. വളരെ സിംബിളുമാണ് എല്ലാവരും ഉറപ്പായും ഈ രീതിയിൽ പെരി പെരി ചിക്കൻ മന്തി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page