ഗോതമ്പ് പൊടി, പാൽ, പഞ്ചസാര കൊണ്ടൊരു സൂപ്പർ ഐസ്ക്രീം.

വളരെ ടേസ്റ്റിയായ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ആഹാരങ്ങൾ നൽകുവാനാണ്‌ നാം എല്ലാം ആഗ്രഹിക്കുന്നത്. എന്നാൽ കൊറോണ എങ്ങും വ്യാപിച്ചതോടെ സ്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടാകുന്നത് കൊണ്ട് തന്നെ ഒരു അടിപൊളി ഐസ്ക്രീം തയ്യാറാക്കി കൊടുത്താലോ. അതെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് ടേസ്റ്റിയായ ഐസ്ക്രീം എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ആദ്യം ഷുഗർ കരമാലിസ് ചെയ്തു എടുക്കുക.

അര കപ്പ് പഞ്ചസാരയാണ് എടുക്കേണ്ടത്. ശേഷം ഷുഗർ കാരമലൈസ് ചെയ്ത ശേഷം ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് മിക്‌സാക്കുക. ഇനി ഈ സമയം കുറച്ചു നാറ്റ്സ് ചേർത്ത് കൊടുക്കുക. ഇനി ചൂടോടുകൂടി ഒരു ബട്ടർ പേപ്പറിലേക്ക് ഈ മിക്സ് ഒഴിച്ച് ഒന്ന് പരത്തി കൊടുക്കുക. ശേഷം മാറ്റി വെക്കുക. ഇനി അര ലിറ്റർ പാൽ എടുക്കുക. ഇനി വേറൊരു ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഗോതമ്പ് പൊടി ചേർക്കുക. ഇനി കാൽ കപ്പോളം പാൽ ചേർത്ത് മിക്‌സാക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക ശേഷം പാൽ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന പാലിലേക്ക് കലക്കി വെച്ചിട്ടുള്ള ഗോതമ്പ് മിക്‌സും ചേർത്ത് മിക്‌സാക്കുക. ഇനി മൂന്നു നുള്ളു മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക. ഇനി അര കപ്പ് പഞ്ചസാരയും ചേർത്ത് മിക്‌സാക്കുക. ഇനി കുറുകി വന്ന ഐസ്ക്രീം ഫ്ളൈയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി ചൂടാറി വന്ന മിക്സിനെ ഒരു ട്രേയിലേക്ക് മാറ്റിയ ശേഷം ഒരു ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്തു ഫ്രീസറിലേക്ക് മാറ്റുക. ഒന്നര മണിക്കൂർ ആയപ്പോൾ ഫ്രിഡ്ജിൽ നിന്നും എടുക്കാവുന്നതാണ്.

ഇനി സെറ്റായി വന്ന ഷുഗറും നട്ടും ഒന്ന് ക്രാഷാക്കി എടുത്ത ശേഷം മാറ്റി വെക്കുക. ഇനി ഒന്ന് തിക്കായി വന്ന ഐസ്ക്രീം, ബട്ടർ സ്ക്കോച്ചും ഒന്ന് അടിച്ചെടുത്ത ശേഷം ഒന്നും കൂടി ഫ്രീസറിൽ വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ സ്കോച്ച് ഐസ്ക്രീം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page