രാത്രി കാലങ്ങളിൽ ചപ്പാത്തിയും ചോറുമെല്ലാം കഴിച്ചു മടുത്തവർക്കായിതാ ഒരു കിടിലൻ വിഭവം. അതും ഈ റെസിപ്പി തയ്യാറാക്കാൻ മിനിറ്റുകൾ മാത്രം മതിയാകും. അപ്പോൾ ഈ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം നാല് പാവ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിനെ നാല് പീസുകളായി ഓരോന്നും മുറിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. അതിന്റെ കൂടെ തന്നെ ഒരു ടീസ്പൂൺ ബട്ടറും കൂടി എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി നാല് അല്ലി വെളുത്തുള്ളി അരിഞ്ഞതും, രണ്ട് പച്ചമുളക് ചെറുതായി മുറിച്ചതും, ഒരു ടേബിൾ സ്പൂൺ ഉണക്ക മുളക് ചതച്ചതും, മുക്കാൽ ടീസ്പൂൺ ഒറിഗാനോ, ചേർത്ത് എല്ലാം കൂടി മൂപ്പിക്കുക. ശേഷം മൂത്തു വന്ന മിക്സിലേക്ക് ഒരു സവാള ചോപ്പ് ചെയ്തതും, ഒരു ക്യാരറ്റ് ചോപ്പ് ചെയ്തതും, കുറച്ചു ഫ്രഷ് ഗ്രീൻപീസും, കുറച്ചു ബീൻസ് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, ചേർത്ത് ഹൈ ഫ്ളൈമിൽ ഇതെല്ലാം കൂടി വഴറ്റി എടുക്കുക. ഇനി ഇതെല്ലാം പകുതി വാടി വന്നാൽ കാൽ കപ്പ് ക്യാപ്‌സിക്കം അരിഞ്ഞതും ചേർത്ത് വഴറ്റി എടുക്കുക. ഇനി ഇതെല്ലാം വാടി വന്നാൽ ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, ചേർത്ത് നന്നായി മൂപ്പിക്കുക.
ശേഷം രണ്ട് തക്കാളി മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ആ പേസ്റ്റ് ഈ മസാലയിലേക്ക് ചേർത്ത് വഴറ്റുക. ഇനി ഈ മസാലയിലേക്ക് ഒന്നര ടീസ്പൂൺ ടൊമാറ്റോ സോസും, മുക്കാൽ ടീസ്പൂൺ സോയ സോസും, ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ഫ്രഷ് ക്രീമും, ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി രണ്ട് ടീസ്പൂൺ ചീസും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മുക്കാൽ കപ്പ് ചൂടുവെള്ളം ചേർത്ത് ഒരു മിനിറ്റോളം വേവിച്ചു കുറുക്കി എടുക്കുക.
ഇനി പാകത്തിന് ഉപ്പും ചേർത്ത് ഗ്രെവി തിക്കായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കുക. ശേഷം മുറിച്ചു വെച്ചിട്ടുള്ള ബണ്ണിനെ ഈ മസാലയിലേക്ക് ചേർത്ത് ഹൈ ഫ്ളൈമിൽ ഒന്ന് മിക്‌സാക്കി എടുക്കുക. ശേഷം ചൂടോട് കൂടി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ബൺ കൊണ്ട് തയ്യാറാക്കിയ കിടിലൻ വിഭവം ഇവിടെ റെഡിയായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബൺ കൊണ്ട് തയ്യാറാക്കി നോക്കണേ.
